മറ്റു കച്ചോടങ്ങള്
വര്‍ത്തമാനകാലഭാരം പേറുമെന്‍ മേശപുറ-
ത്താവിഷ്കാരങ്ങളൊക്കെയും പൊടിപിടിയ്ക്കേ...
പകുതി വരഞ്ഞ വരവര്‍ണ്ണങ്ങള്‍ കാന്‌വാസില്‍
പൂര്‍ണ്ണരൂപമോക്ഷത്തിനായ് കാത്തിരിയ്ക്കേ...
ഒന്നിനും കഴിയാതലസമായി, കനക്കും
കാലവര്‍ഷവും കണ്ടുകിടക്കുമെന്നെ നോക്കി,
മേലെ, സ്വരക്തനിര്‍മ്മിതവലകളിരിയ്ക്കും
എട്ടുകാലികള്‍ പല്ലിളിച്ചു പുച്ഛിയ്ക്കേ...
സന്ധ്യാസൂര്യനിറം പൂണ്ട വിളക്കിലെ തീ-
യെന്മുഖത്തു വികൃതമാം നിഴലുകള്‍ വീഴ്ത്തവേ...
ശബ്ദനിരഹിതനായി കിടക്കുമെന്നിലേ-
യ്ക്കുന്മാദബീജം തേടി നീയൂളിയിടവേ...
കൂമ്പിയടഞ്ഞൊരാ കണ്ണിമകള്‍ക്കിടയില്‍
ഞാനുമെന്റെ ഭാരവുമെനിക്കു നഷ്ടപ്പെടവേ...
മഴതുള്ളികള്‍ തീര്‍ന്ന മഴ മരിക്കാന്‍ തുടങ്ങവേ...
നിന്മുഖത്തു പെയ്തിറങ്ങീ കണങ്ങള്‍, മഴയായി!
Labels കവിതകള്‍
Subscribe to:
Post Comments (Atom)
ഇന്നത്തെ വാര്‍ത്തകള്‍
Categories
- കവിതകള്‍ (5)
- അനുഭവങള് (3)
- കഥ (3)
- sampoorna kranti vidyalaya (2)
- sumesh chandran (2)
- അബദ്ധങ്ങള്‍ (2)
- ക്രൂരകൃത്യങ്ങള്‍ (2)
- anumukti (1)
- baburaj (1)
- nachiketa desai (1)
- narayan desai (1)
- sangamitra desai (1)
- surendra gadekar (1)
- unconventional education (1)
- vedchhi (1)
- ആക്ഷേപഹാസ്യം (1)
- ആഹ്ലാദം (1)
- കുടുംബം (1)
- ചാന്ദ്രയാനം (1)
- നര്‍മ്മസല്ലാപം (1)
- പദമുദ്ര (1)
- വികസനം (1)
- സാങ്കേതികം (1)
- ഹാപ്പി ഓണം (1)
5 COMMENTS:
"സന്ധ്യാസൂര്യനിറം പൂണ്ട വിളക്കിലെ തീ-
യെന്മുഖത്തു വികൃതമാം നിഴലുകള്‍ വീഴ്ത്തവേ..."
നല്ല മഴ!!
ബൂലോഗത്തേക്ക് സ്വാഗതം പ്രിയനേ..
ഇവിടെ കമന്റിട്ടാല്‍ അവിടെ വരുമോ?
എന്നൊന്ന് ടെസ്റ്റ് ചെയ്യുവാണേ..
സ്വാഗതം :)
നല്ല തുടക്കം... വിഭവങള്‍ ഇനിയും പോരട്ടെ.. ആശംസകള്‍
വര്‍ത്തമാനകാലഭാരം പേറുമെന്‍ മേശപുറ-
ത്താവിഷ്കാരങ്ങളൊക്കെയും പൊടിപിടിയ്ക്കേ...
പകുതി വരഞ്ഞ വരവര്‍ണ്ണങ്ങള്‍ കാന്‌വാസില്‍
പൂര്‍ണ്ണരൂപമോക്ഷത്തിനായ് കാത്തിരിയ്ക്കേ...
Post a Comment