മറ്റു കച്ചോടങ്ങള്
മരമര്‍മ്മരമോടൊപ്പമൊരു മധുരമാം കൂജനം
ഒഴുകിവന്നെന്റെ ശ്രവണേന്ദ്രിയങ്ങളില്‍...
ഇളംകാറ്റതിന്‍ ചിലങ്കയില്‍ ഇക്കിളികൂട്ടവേ,
മൃദുതാളത്തിലാടുംനിന്നുടയാടയുലയുന്നു...!
മുദ്രകള്‍ കൈകളില്‍ വന്നെത്തും നേരത്താ-
വാലിട്ട കണ്ണുകള്‍ വശ്യമായ് തെന്നിച്ച്
മേനകാരംഭാതിലോത്തമ തോല്‍ക്കും പോല്‍
ശ്രംഗാരഭാവങ്ങളുതിരുന്നുനിന്മുഖത്തായിരം...!
പൊഴിയുന്നു വാര്‍മുടിതുമ്പിലെ തുളസിയും
മുല്ലയും നിറമോലും കനകാംബരമാലയും
ഞാനതിന്‍ ലഹരിയില്‍ മുങ്ങവേ പ്രിയസഖീ,
ഒന്നാടിതിമിര്‍ക്കുവാന്‍ തുടിയ്ക്കുന്നുയെന്മനം...!
താരാട്ടു പാടാന്‍ കൊതിയ്ക്കുന്ന കിളികളും
നാണം കുണുങ്ങി കുതിയ്ക്കുന്ന ചോലയും
പൂത്തുവിടര്‍ന്നയാ മണമോലും തെച്ചിയും
മീട്ടുന്നു, എന്നുള്ളില്‍ സ്നേഹമാനസവീണകള്‍...!
മുറുകിടും തബലതന്‍ ധിനിയുടെ ധ്വനികളില്‍
മധുവനത്തില്‍ രാധയും കൃഷ്ണനുമെന്നപോല-
ലിയുന്നിതാ, ഞാന്‍ നിന്‍ നെഞ്ചോട് ചേര്‍ന്ന്,
പ്രാണനില്‍ പ്രാണനാമെന്‍ പ്രണയസ്വരൂപമേ...!
Labels കവിതകള്‍
ഇന്നത്തെ വാര്‍ത്തകള്‍
Categories
- കവിതകള്‍ (5)
- അനുഭവങള് (3)
- കഥ (3)
- sampoorna kranti vidyalaya (2)
- sumesh chandran (2)
- അബദ്ധങ്ങള്‍ (2)
- ക്രൂരകൃത്യങ്ങള്‍ (2)
- anumukti (1)
- baburaj (1)
- nachiketa desai (1)
- narayan desai (1)
- sangamitra desai (1)
- surendra gadekar (1)
- unconventional education (1)
- vedchhi (1)
- ആക്ഷേപഹാസ്യം (1)
- ആഹ്ലാദം (1)
- കുടുംബം (1)
- ചാന്ദ്രയാനം (1)
- നര്‍മ്മസല്ലാപം (1)
- പദമുദ്ര (1)
- വികസനം (1)
- സാങ്കേതികം (1)
- ഹാപ്പി ഓണം (1)
5 COMMENTS:
New POST!!!
മരമര്‍മ്മരമോടൊപ്പമൊരു മധുരമാം കൂജനം
ഒഴുകിവന്നെന്റെ ശ്രവണേന്ദ്രിയങ്ങളില്‍...
ഇളംകാറ്റതിന്‍ ചിലങ്കയില്‍ ഇക്കിളികൂട്ടവേ,
മൃദുതാളത്തിലാടുംനിന്നുടയാടയുലയുന്നു...!
വളരെ നല്ല വരികള്‍.ഇത്തിരി കൂടി എഡിറ്റ് ചെയ്ത് നല്ലൊരു ഗാനമാക്കി മാറ്റാന്‍ പറ്റും.ആശംസകള്‍
വല്യമ്മായി പറഞ്ഞതുതന്നെ എനിക്കും പറയാനുള്ളൂ. ഇത്തിരി കൂടി ക്ഷമ കാട്ടിയിരുന്നെങ്കില്‍ ഇതിലും നന്നാക്കാന്‍ കഴിഞ്ഞേനെ എന്നു തോന്നുന്നു. അടുത്തതില്‍ അതിനു സാധിക്കട്ടെ എന്നാശംസിക്കുന്നു.
സുമേഷ്, കവിത ഇപ്പോഴാ വായിച്ചത്. കൊള്ളാം, നല്ല വരികള്‍ :-
“താരാട്ടു പാടാന്‍ കൊതിയ്ക്കുന്ന കിളികളും
നാണം കുണുങ്ങി കുതിയ്ക്കുന്ന ചോലയും
പൂത്തുവിടര്‍ന്നയാ മണമോലും തെച്ചിയും“
:)
സുമേഷ്ജീ...
നല്ല വരികള്‍... ഒരു ലളിതഗാനം പോലെ പാടാന്‍ തോന്നുന്ന തരം സുന്ദരം!
:)
Post a Comment