പുപ്പുലിവാല്‍

അതെയതെ, നീ പുലി! പക്ഷെയെങ്കില്‍
‍ഞാനോ പുപ്പുലിയാണതേയെനിയ്ക്കും
നിന്നെപോലൊരു വാലുണ്ടാവാലിന്‍
‍തുമ്പിലൊരുപൂവുണ്ടാപൂവില്‍ നിറയെ-
തേനുണ്ടാ തേന്‍ കുടിക്കാന്‍ വന്നെന്നാലെ-
ന്നുടെ വാല്‍ നിന്നുടെ മുന്നില്‍ മുറിച്ചിട്ടാ-
മുറിയില്‍ മൂത്രമൊഴിച്ചിട്ടാര്‍പ്പുവിളിച്ചു
കൂത്തുകളിച്ചിട്ടാഹ്ലാദിച്ചിട്ടാര്‍മ്മാദിച്ചിട്ടാ-
വാലിന്‍കുറ്റി കിളിര്‍ക്കും കാലം വരെ
നിന്നുടെ വീട്ടിലെ പത്തായപ്പുരയിലറ-
യുടെ മീതേ പൊരിയുടെ ചാക്കില്‍
കയറിയിരുന്നീ പല്ലിളിയ്ക്കും, പകരം വീട്ടും!

5 COMMENTS:

ശ്രീജിത്ത്‌ കെ May 9, 2007 at 1:02 PM  

പുലിവാലോ പല്ലിവാലോ? ;)

സുമേഷേ, ഈ ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. kalpadavukal എന്ന് കാണുന്നതിനേക്കാള്‍ എത്ര ഭംഗിയുണ്ട് കല്‍‌പ്പടവുകള്‍ എന്ന് കാണാന്‍, അല്ലേ?

Sumesh Chandran May 9, 2007 at 1:38 PM  

ശ്രീജിത്‌ പറഞ്ഞത്‌ ശരിയാണ്‌, പക്ഷേ search ചെയ്യുമ്പോഴും മുകളില്‍ browser titleല്‍ proper ആയി മലയാളം അക്ഷരങ്ങല്‍ വരാത്തതുകൊണ്ടും മലയാളത്തില്‍ ഇട്ടെന്നേയുള്ളു... :)

ശ്രീജിത്ത്‌ കെ May 9, 2007 at 2:27 PM  

സുമേഷേ, ബ്ലോഗ് റോളില്‍ ചേര്‍ക്കാനായിട്ടായിരുന്നു ബ്ലോഗ് മലയാളത്തില്‍ ആക്കുന്നതിനെക്കുറിച്ച് ഞാന്‍ പറഞ്ഞത്. അവിടെ മലയാളം പേരുകള്‍ ബ്ലോഗുകള്‍ മാത്രമേ ചേര്‍ക്കാറുള്ളൂ. മറ്റ് സൌകര്യങ്ങള്‍ക്ക് വേണ്ടി ഇംഗ്ലീഷില്‍ നാമം എഴുതുന്നെങ്കില്‍ മാറ്റണമെന്ന് ആവശ്യപ്പെടുന്നില്ല. എങ്കിലും ബ്രൌസര്‍ ടൈറ്റിലില്‍ മലയാളം ശരിയായി വരണമെങ്കില്‍ എന്ത് ചെയ്യണമെന്ന് പറഞ്ഞ് തരാം.

Go to control panel -> Regional & language options. Go to the languages tab. Check the box for "Install files for complex script and right to left languages (including thai)". Click Ok. And you should be done.

G.manu May 10, 2007 at 12:06 PM  

Swaagatham

Sumesh Chandran May 10, 2007 at 6:57 PM  

അതെയതെ, നീ പുലി! പക്ഷെയെങ്കില്‍
‍ഞാനോ പുപ്പുലിയാണതേയെനിയ്ക്കും

© Copyright [ nardnahc hsemus ] 2010

Back to TOP