കാര്യസാധ്യം

നീയും ഞാനും എന്നുമൊന്ന്!
ഒന്നായി നിന്നാലെത്ര നന്ന്!
നീയെന്നും എന്റേതു തന്നെ!
ഞാനെന്നും നിന്റേതു തന്നെ!

എനിക്കൊന്നും വേണ്ടെങ്കില്‍-
പിന്നെ, നിനക്കൊന്നും വേണ്ടാ...
നിനക്കൊന്നും വേണ്ടെങ്കില്‍-
പിന്നെ, എനിക്കൊന്നും വേണ്ടാ...

നീയെന്റെ പൊന്നാണു പെണ്ണേ...
നീയെന്റെ കരളാണു കണ്ണേ...
ഇന്നു നീയെന്റെ കൂടെ കിടക്ക്‌,
നാളെ ഞാന്‍ നിന്റെ കൂടെ കിടക്കാം!

ഓടാമ്പലിട്ടു നീ കതകടയ്ക്ക്‌,
ഓതിരകടകങ്ങള്‍ പയറ്റട്ടെ ഞാന്‍!
ഒരുപോള ഞാനിന്നു കണ്ണടയ്ക്കില്ല,
ഒരുവേള നിന്നെ ഞാന്‍ ഉറക്കുകില്ല...!

7 COMMENTS:

Sumesh Chandran May 11, 2007 at 5:08 PM  

new post

കാര്യസാധ്യം

ഓടാമ്പലിട്ടു നീ കതകടയ്ക്ക്‌,
ഓതിരകടകങ്ങള്‍ പയറ്റട്ടെ ഞാന്‍!
ഒരുപോള ഞാനിന്നു കണ്ണടയ്ക്കില്ല,
ഒരുവേള നിന്നെ ഞാന്‍ ഉറക്കുകില്ല...!

Navi | നവീ May 11, 2007 at 5:40 PM  

എന്നിട്ടു കാര്യം നടന്നോ.. അതൊ തിരിഞു കിടന്നോ?

Manu May 11, 2007 at 6:00 PM  

കാര്യത്തിനു ശേഷം ചിന്ത്യം...
നല്ല കവിത ....
തലക്കെട്ടു ചേര്‍ത്തുവായിക്കുന്നവര്‍ ബാക്കി കവിത മനസ്സില്‍ എഴുതിക്കോളും...

ഓഫ് നവീ..ശെ..അതൊക്കെ ചോദിക്കാന്‍ കൊള്ളാമോ..

Sul | സുല്‍ May 11, 2007 at 6:05 PM  

സുമേഷേ
ഇങ്ങനേം കവിതയെഴുതി കാര്യം സാധിക്കാം അല്ലേ...

ബെറ്റില്‍ നീ തോറ്റാല്‍ ഞാന്‍ നിനക്കൊരുമ്മതരാം
നീ തോറ്റാന്‍ നീ എനിക്കൊരുമ്മതരിക...
(അയ്യെ നീ അല്ല.)
-സുല്‍

Sumesh Chandran May 11, 2007 at 6:13 PM  

ഹ ഹാ .. സുല്‍,
തോറ്റത്‌ ഞാന്‍ തന്നെ...

"പിള്ളേരുറങ്ങീലാ എന്നോ?
പള്ളേലൊതുക്കാ കുട്ട്യേ..
വാശി പിടിക്കാതെ പെണ്ണേ..
വാശി പിടിക്കാതെ എട്ടാ.."

ആ വരികള്‍ വേണായിരുന്നോ, സുല്‍...! :)

Dinkan-ഡിങ്കന്‍ May 11, 2007 at 7:37 PM  

“ഓടാമ്പലിട്ടു നീ കതകടയ്ക്ക്‌,
ഓതിരകടകങ്ങള്‍ പയറ്റട്ടെ ഞാന്‍! “

ബാച്ചീസിലെ ആരങ്കിലും ഇവിടേ വരുന്നെങ്കില്‍ സുല്ലിന്റെ അടുത്ത് പൊയി അടിച്ച തേങ്ങ്യ്യുടെ ചിരട്ട സഹിതം വരേണ്ടതാണ് കാരണം ഇവിടെ നിങ്ങളേ കണ്ടാല്‍ മുട്ടുകാലിന്റെ ചിരട്ട ഞാനും ചാത്തനും കൂടി ഒടയ്ക്കും

ദ് എന്ത് കാര്യം സാധിക്കാനാ?

Sumesh Chandran May 12, 2007 at 12:03 PM  

ദ്‌ പുള്ളാര്‍ക്ക്‌ മനസ്സിലാവണ കാര്യല്ലഡോ.. ഡിങ്കാ...ജ്‌ നിക്കണോട്‌ത്തന്നെ ങ്ക്‌ട്‌ ഒറച്ച്‌ നിന്നാ മതി... പാറപോലെ...!

© Copyright [ nardnahc hsemus ] 2010

Back to TOP