ഹാപ്പി ഓണം!

ഓണത്തിന് ഒരു മാസം മുമ്പേ ഫ്രാന്‍സീ പോവാണെന്ന് പറഞ്ഞപ്പന്നെ ഇയ് മാവേല്യോട് ഞാമ്പറഞ്ഞതാ.. “ദേ ചുള്ളാ, കാര്യൊക്കെ ശര്യാ.. ങ്ങള് ചക്രവര്‍ത്തീം കൊടച്ചക്രോം ഒക്കെ ആര്‍ന്നെങ്കിലും ദേ ഇപ്പൊ ആ കാര്യൊക്കെ പറഞ്ഞ് അവടെ കെടന്ന് ചെത്തിനടന്നാ, ആടിന്റെ താടിപോലെ താട്യൊള്ള സായിപ്പന്മാരെടുത്തിട്ട് ങ്ങടെ കൂമ്പിനു ചാമ്പും... കേരളത്തില്‍ അടുത്ത മാസം ഓണാണ് വരണേ.. ഫ്രാന്‍സിലൊക്കെപോയി ആ ‘സെറ്റപ്പൊക്ക‘ ഇങ്ങക്കങ്ക്‌ഡ് പിടിച്ച് അവടെകൂട്യാ ഞങ്ങക്ക് നഷ്ടാവണത് കൊല്ലാകൊല്ലൊള്ള ഇങ്ങഡെ ഓണം വിസിറ്റാ...” ന്ന് . അതൊന്നും കേക്കാണ്ടിപ്പൊ, തൊരപ്പന്മാരുടെ കൂട്ട് ഇല്ലാത്ത അണ്ടര്‍ഗ്രൌണ്ട് തുരങ്കോം ണ്ടാക്കി ഫ്രാന്‍സീല്‍ ചെന്നപ്പ എന്തായീ? ദേ പേപ്പറില് കെഡക്കണ കണ്ടില്ലെ, ഓനെ പൊകച്ച് പൊറത്ത് ചാടിയ്ക്കാന്‍ സായിപ്പന്മാരുണ്ടാക്യ ഒരു കുന്ത്രാണ്ടം.. എന്തയിന്റെ പേര്? എല്‍ എച് സീ ന്നോ ബിഗ് ബാങ്ങെ*ന്നൊ ഒക്കെ ടീവീല്‍ പറയണ കേട്ടു... ഐഡിയം സ്റ്റാര്‍ സിംഗറിന്റെ നേരത്തായതോണ്ട് യ്ക്കത് മുഴുവനും കേക്കാന്‍ പറ്റീല്യെങ്കിലും കേട്ടിടത്തോളം വച്ച് നോക്യാ, മ്മടെ മാവേലീടെ കാര്യം പോക്കാ ത്രെ... കാരണം, ഫ്രാന്‍സിന്റെ അധീനതേലുള്ള പാതാളത്തില്‍, മാവേലി താമസിയ്ക്കണ ഫ്ലാറ്റിനു ചുറ്റും ഒരു വട്ടാകൃതീല് വളച്ചുണ്ടാക്കിയ പൊടിപടലം കേറ്റിയ പൈപ്പ് ചൂടാക്കി, ചൂടാക്കി ഓനെ അതിന്റുള്ളിലിട്ട് കരിച്ച് കളയാനാ അവരുടെ പരുവാടീന്ന്.. അല്ല യ്ക്ക് അറിയാന്‍ മേലാത്തോണ്ട് ചോദിയ്ക്കാ, ഇങ്ങേര്‍ക്കിതിന്റെ വല്ല ആവശ്യോണ്ടാര്‍ന്നാ?? കാര്യം കൊല്ലത്തിലൊരു തവണേ മലയാളികള്‍ ഓര്‍ക്കാറുള്ളെങ്കിലും ഇമ്മടെയീ കൊച്ചുകേരളത്തിന്റെ പാതാളാതിര്‍ത്തി വിട്ട് കണ്ണീകണ്ട മദാമ്മകളെ കാണാന്നും പറഞ്ഞ് ഇത്രേം ദൂരോള്ള ഫ്രാന്‍സീ പോണ്ട വല്ല ആവശ്യോണ്ടാര്‍ന്നാ?? ഒരുമാതിരിപെട്ടവ ഇമ്മടെ കോവളത്തും ഒള്ളതല്ലെ?? ഞ്ഞിപ്പൊ അറം പറ്റണപോലെ ഇങ്ങേര്‍ക്കെന്തെങ്കിലും പറ്റിയാ പിന്നെ മ്മ്‌ള് മല്ലൂസ് യെങ്ങനെ ഓണം ആഘോഷിയ്ക്കൂന്നാ?? ങ്ങള് തന്നെ പറ... ഇതൊക്കെ കേട്ടപ്പൊതൊട്ട് തൊടങ്ങീതാ എന്റെ ശരീരത്തിലാകെപ്പാടെ ഒരു വെറയല്.. യ്ക്ക് ഓര്‍ത്തിട്ട് ഒരു പിടി ചോറുപോലും കഴിയ്ക്കാന്‍ പറ്റണില്ല... ന്റെ ചങ്ക് കഴയ്ക്കണ്...എന്തെങ്കിലും ചെയ്തേ പറ്റൂ... ഞാനിപ്പ വരാം... ഇന്നലെ കൊണ്ടന്ന് വച്ച ചിവാസ് റീഗല്‍ തീര്‍ന്നോന്ന് നോക്കട്ടെ...

അപ്പൊ ശരീ ട്ടാ.. ഹാപ്പി ഓണം !! എന്‍ജോയ് യുവര്‍സെല്‍ഫ് യാര്‍... ബട്ട് കണ്ട്രോള്‍ യുവര്‍സെല്‍ഫ് ട്ടാ...*
ബാങ്ങ് : അയ്യടാ, നോര്‍ത്തിന്ത്യക്കാര് കുടിച്ച് പറ്റാവണ ആ ഭാംഗല്ല ഈ ബാങ്... പക്ഷെ, അതായാലും ഇതായാലും അണ്ഡകടാഹം പുകയുമെന്നുള്ളത് നൂറു തരം!!© Copyright [ nardnahc hsemus ] 2010

Back to TOP