തിടുക്കത്തിലെന്നോ ഞാന്‍
കുത്തിവരച്ചൊരെന്‍,
സ്കെച്ചുബുക്കില്‍നിന്നെ-
ന്നേ വിളിച്ചുണര്‍ത്തി....

തലങ്ങിട്ട വിലങ്ങിട്ട
വരകള്‍ വകഞ്ഞു നീ,
ഇടം കണ്ണാലെന്നെയൊ-
ന്നൊളിഞ്ഞു നോക്കി...

കണ്ടില്ല ഞാനൊന്നു-
മേയെന്നു ചൊല്ലി നിന്‍,
വസ്ത്രങ്ങളോരോന്നായ്‌
രൂപം കൊടുക്കവേ...

ഇക്കിളി പൂണ്ട്‌ നീ
ശ്രംഗാരഭാവത്താല്‍,
കുനുകുനുന്നങ്ങനെ
കോരിത്തരിയ്ക്കവേ...

അതിന്‍ പുളകങ്ങളെന്നെയും
പൂം പുതപ്പിട്ടു മൂടവേ,
വെറുതേ മോഹിച്ചു ഞാനുമാ-
പുസ്തകത്താളിലെങ്കില്‍!!

6 COMMENTS:

Sumesh Chandran May 10, 2007 at 2:52 PM  

തിടുക്കത്തിലെന്നോ ഞാന്‍
കുത്തിവരച്ചൊരെന്‍
സ്കെച്ചുബുക്കില്‍നിന്നൊച്ച
വച്ചെന്നേയുണര്‍ത്തി, നീ...
തലങ്ങിട്ട വിലങ്ങിട്ട
വരകള്‍ വകഞ്ഞു നീ
ഇടം കണ്ണാലെന്നെയൊ-
ന്നൊളിഞ്ഞു നോക്കി

വല്യമ്മായി May 10, 2007 at 3:01 PM  

കവിത നന്നായിട്ടുണ്ട്.

Manu May 10, 2007 at 6:57 PM  

കൊള്ളാം നല്ല കവിത...
വളരെ നന്നായിരിക്കുന്നു

G.manu May 11, 2007 at 9:10 AM  

really good...and simple mashey

waiting for more

Navi | നവീ May 11, 2007 at 12:47 PM  

ഹ ഇതു കലക്കീട്ടുണ്ടല്ലോ ആശാനെ...

ചക്കര May 11, 2007 at 1:20 PM  

:)

© Copyright [ nardnahc hsemus ] 2010

Back to TOP