പകലൊക്കേം വീട്ടുകാരോടും നാട്ടുകാരോടും തങ്കപ്പെട്ട സ്വഭാവത്തോടെ പെരുമാറേം സ്ത്രീകളോടൂം കുട്ട്യോളോടും ഇന്നേവരെ ഒറ്റത്തവണപോലും കൊള്ളരുതായ്മ കാണിയ്ക്കാത്തവനും ആയ ഇമ്മ്ടേ തെക്കേകാരന്റോടത്തെ മിഖായേല്‍ എന്ന വിയാലു പക്ഷെ, വൈന്നേരായിക്കഴിഞ്ഞാ ആളു ഭയങ്കര പെശകാ.... ന്താന്ന് വച്ചാ, ഇഷ്ടന്‍ നല്ല ബെസ്റ്റായിട്ട് തേവും. ന്ന് ച്ചാ ഏതാണ്ട് വയറ് നെറയണവരെ.. അതാ വന്റൊരു കണക്ക്.. അതു കഴിഞ്ഞ് ഷാപ്പീന്നെറങ്ങുമ്പോഴേക്കും എതാണ്ടൊരു പൈനൊന്നു പന്ത്രണ്ട് മണ്യായിട്ട് ണ്ടാവും.. ഹൈ, എന്താന്ന് ച്ചാ അപ്ലാണല്ലോ റോട്ടില് തെരക്ക് കൊറേണ നേരം..

ഷാപ്പീന്ന് വീടുവരെ പോണേന്റെടേല് റോഡ് സൈഡിലൊരു കപ്പേള ണ്ട്.. നടന്ന് നടന്ന് അവടെയ്ക്ക് ങ്ങഡ് എത്തുമ്പൊ പുള്ളിക്കാരന്‍ കപ്പേളേം വിട്ട് ഒര് നാലടി മുന്നോട്ട് നടക്കും... ന്ന് ട്ട് ദേ രണ്ട് കൈയ്യോണ്ടും മുണ്ടിന്റെ തുമ്പ് പൊക്കിപ്പിടിച്ചോണ്ടും പണ്ടേങ്ങാണ്ട് നീലവരേണ്ടാര്‍ന്ന സൌസറ് കാണിച്ചോണ്ടും ബാക്കിലിയ്ക്ക് ഒട്ടും തിരിയാണ്ട് ഒര് റിവേര്‍സ് ണ്ട്, ആരോടോ എന്തോ പറയാനൊള്ള പോലെ.... അത് നേരെ പുണ്യാളന്റെ രൂപം നോക്കി നിക്കണ ഭാഗത്തെത്തീട്ടേ നിക്കൂ... ന്ന് ട്ട് പുണ്യാളന്റെ മോത്തേയ്ക്ക് വെട്ടിത്തിരിഞ്ഞിട്ട് ഒറ്റ നോട്ടാ... എപ്പ നോക്യാലും എന്ത് പറഞ്ഞാലും മിണ്ടാണ്ട് നിക്കണ പുണ്യാളനെ നോക്കി പിന്നെ അങ്ങ്ഡ് ഒരു ജ്യാതി നോണ്‍-സ്റ്റോപ് നോണ്‍-വെജ് വെളമ്പലാണ്... ജനിച്ചേന് ശേഷം ആരോടൊക്കെ ദേഷ്യണ്ടൊ അവന്റൊക്കെ അപ്പനും അമ്മയ്ക്കും വിളിച്ചോണ്ട് ഏതാണ്ട് ഒരു മണിക്കൂറ് നേരത്തേയ്ക്ക് പറ്റാവുന്നത്രെം ഒച്ചേലുള്ള തെറീടെ അയ്യരു കളിയാ പിന്നെ!

വിയാലൂന്റെ ദീയൊര് എടവാടോണ്ട് ഏറ്റവും കൂടുതല്‍ പ്രശ്നണ്ടാര്‍ന്നത് മ്മടേ എടവകപള്ളീടെ മണിമേടേല് ഒറങ്ങാന്‍ കെടക്കണ റാഫേലച്ചനാര്‍ന്നേയ്.. അച്ചനവനെ പകല്‍ സമയം എന്തോരാന്നോ ഉപദേശിച്ചേക്കണേ, പക്ഷെ വൈന്നേരായാ ഒക്കെ വെള്ളത്തീ വരച്ച വരപോലെ.. ന്താ കാര്യം ണ്ടായേ... ഒരു കാര്യോല്യ , വിയാലുണ്ടോ കേക്കണേ... പോരെങ്കീ പള്ളീലൊട്ട് പോവേമില്ല...

വിയാലൂന്റെ പുളിച്ച തെറീഡെ കാര്യം പോട്ടേന്ന് വയ്ക്കാം, കാരണച്ചനത് കേട്ട് കേട്ട് ഒരു ശീലായി... അച്ചനിപ്പൊ അതല്ല പേടി, വിയാലു പറ്റിന്റെ പൊറത്ത് പുണ്യാളന്റെ രൂപത്തേല്‍ വല്ല അതിക്രമോം ചെയ്യോന്നാ... ഇദിങനെ വിട്ടാ ശര്യാവില്ലാന്ന് വെച്ചട്ട്, വിയാലൂന്റെ തെറിമഴ തരണം ചെയ്യാന്‍ എന്തെങ്കിലും പ്രതിവിധിയ്ക്കായി തല പൊകഞ്ഞാലോചിച്ചു.. അവസാനം അച്ചന്റെ പെടലീല് ഒരു കിണ്ണംകാച്ചി ഐഡിയ വന്നു.. അമ്പ് പെരുന്നാളിന് കൊണ്ടോവാറുള്ള പുണ്യാളന്റെ ഒരു ചെറിയ രൂപം ഇരിയ്ക്കണ് ണ്ട്.. സന്ധ്യായാ, അതെടുത്ത് കപ്പേളേല് കൊണ്ടു വയ്ക്ക...ഞിപ്പൊ വിയാലു എങ്ങാന്‍ വയലന്റായിട്ട് കുഞ്ഞ്യ പുണ്യാളനെ ന്തെങ്കിലും ചെയ്യാണേങ്കി തന്നെ മാറ്റി വയ്ക്കാന്‍ വല്യ പുണ്ട്യാളനൊണ്ടല്ലൊ.. അങ്ങനാവുമ്പൊ എടവകയ്ക്ക് അത്ര വല്യ നഷ്ടോം വരില്ല. പിന്നെ അമാന്തിച്ചില്ല പിറ്റേ ദെവസം തന്നെ അച്ചന്‍ കപ്യാരെകൊണ്ട് സാധനം ഡിങ്കോള്‍ഫി ആക്കി.

അന്നും വൈന്നേരായി... മണി പൈനൊന്നായി.. പിന്നെ പന്ത്രണ്ടുമായി... റാഫേലച്ചന് കെടന്ന് ട്ട് ഒരു നെലയ്ക്കും ഒറക്കം വരണില്യ... വിയാലൂന്റെ ദൂരേന്നൊള്ള തെറിപ്പാട്ടിന്റെ ഈരടികള്‍ അടുത്തുവരുംതോറും റാഫേലച്ചച്ചന്റെ ചങ്കിടിപ്പ് കൂടിക്കൂടി വരാന്‍ തൊടങ്ങി...

ശീലം പോലെന്നെ അന്നും നാലടി മുന്നോട്ട് പോയ വിയാലൂന് റിവേഴ്സിടണേന് മുമ്പന്നെ ഒരു പന്തികേട് തോന്ന്യാര്‍ന്നു... രൂപക്കൂട്ടിലൊരു വശപെശക് ... ഏതാണ്ടൊരു മിനിറ്റ് നേരത്ത് യ്ക്ക് ആളവടങ്ങനെതന്നെ നിന്നു... എന്നിട്ട് ഒന്നും മിണ്ടാണ്ട് വലതുകാലീന്ന് ഇടതുകാലീലേയ്ക്ക് തന്റെ മൊത്തം ‘കുയില്‍ബോഡീടേ‘ വെയ്റ്റ് മാറ്റണേന്റെ എടേല് ‘ഉം തൃപ്ത്യായി ട്ടാ..” എന്ന മാതിരി ഒന്നു തലകുലുക്കേം ചെയ്തു... എന്നിട്ട് പതുക്കേ സൈലന്റായിട്ട് രൂപക്കൂടിന്റവിടുത്തേയ്ക്ക് നടന്നു... ന്ന് ട്ടാ റോഡീന്ന് ഇച്ചിരി പൊന്തി നിക്കണ വലത് വശത്തെ സിമന്റ് തറേല് പുണ്യാളന്റെ രൂപം ഫേസ് ചെയ്യണ സൈഡീല്‍യ്ക്ക് തിരിഞ്ഞട്ട് ഒറ്റ ഇരിപ്പ്.... വീണ്ടും കമ്പ്ലീറ്റ് സൈലന്റ്...
വിയാലൂന്റെ ഡെയ്‌ലി തെറികള്‍ കേട്ടു ശീലമായ ചീവീടുകള്‍ പോലും ഈ പുതിയ രംഗങ്ങള്‍ കണ്ട് അന്തം വിട്ടിരിപ്പായി... വിചാരിച്ചേന് വിരുദ്ധമായി വിയാലൂന്റെ പരിവാടികള്‍‍ അന്ന് തെറ്റാന്‍ തുടങ്ങിയതോടെ മണിമേടേല്‍ ലൈറ്റണച്ച് സംഗതികള്‍ നിരീക്ഷിച്ചോണ്ടിരിയ്ക്കുന്ന അച്ചനും കണ്‍ഫ്യൂഷനടിയ്ക്കാന്‍ തൊടങ്ങി... മിനിറ്റുകള്‍ എഴഞ്ഞിഴഞ്ഞ് നീങ്ങണേന്റെടേല് പെട്ടെന്ന് ഇമ്മടെ വിയാലു ഇരിയ്ക്കണാ ഇരിപ്പില്‍ റോട്ടിലേയ്ക്ക് കാര്‍ക്കിച്ചു ഒറ്റ തുപ്പ്... എന്നിട്ട് തല എടത്തോട്ട് തിരിച്ച് പിന്നീ നിക്കണ പുണ്യാളന്റെ മൊകത്തേയ്ക്കൊന്നു നോക്കീട്ട് ഒറ്റ ചോദ്യാ...,
”ടാ മോനേ, നെന്റപ്പനെന്ത്യേറാ??”

21 COMMENTS:

[ nardnahc hsemus ] October 15, 2008 at 12:31 PM  

വീട്ടുകാരോടും നാട്ടുകാരോടും നല്ല തങ്കപ്പെട്ട സ്വഭാവത്തോടെ പെരുമാറേം സ്ത്രീകളോടൂം കുട്ട്യോളോടും ഇന്നേവരെ അപമര്യാദയായ് പെരുമാറാത്തവനും ആയ മിഖായേല്‍ എന്ന വിയാലൂന്റെ സദാചാരം!

Kaithamullu October 15, 2008 at 12:59 PM  

...”ടാ മോനേ, നെന്റപ്പനെന്ത്യേറാ??”
--
കലക്കി ആ ചോദ്യം, തലതിരിഞ്ഞ സുമേഷെ!

ഞങ്ങടെ നാട്ടിലും ണ്ടായിരുന്നൂ ഒരു കൊച്ചൌസേപ്പ്.
കാളവണ്ടീലാ വരവ്,നാട്ടിലുള്ള എല്ലാരേം തെറി പറഞ്ഞോണ്ട്. വീട്ടിനടുത്തെത്തിയാ തെറികള്‍ക്ക് സഡന്‍ ബ്രേക്കാ. ഞങ്ങടെ പടി കഴിഞ്ഞാ വീണ്ടും തൊടങ്ങും.
എന്താ കാര്യം?
അച്ഛ നോട് ചൊദിച്ചു: കള്ള് കുടിച്ചാലും അവന് മര്യാദക്കാരെ തിരിച്ചറിയായിരിക്കും എന്ന് മറുപടി.

കുറുമാന്‍ October 15, 2008 at 1:19 PM  

ഹ ഹ വീയാലു ആള് കൊള്ളാ‍ലോ. വിയ്യാലുന്റെ സ്വഭാ‍ാവത്തിനു പറ്റിയ അച്ഛനും.

കൈതമുള്ളിന്റെ തലതിരിഞ്ഞ സുമേഷേ എന്ന സംഭോധന “ക്ഷ” ബോധിച്ചു.

krish | കൃഷ് October 15, 2008 at 4:02 PM  

paavam viyaaloo..
appan puNyaaLan shift duty maaRiyath aRiyaaththOnTallE!!

:)

മുസ്തഫ|musthapha October 15, 2008 at 4:15 PM  

പാവം വിയാലു, അപ്പനെ കാണാണ്ട് വിഷമിച്ചീണ്ടാവും... ന്നിട്ട് ഒടുവിൽ വിയാലൂൻ അപ്പനെ കണ്ടെത്തിയോ...

ശ്രീ October 15, 2008 at 4:44 PM  

സമാനമായ രീതിയില്‍ ഒരു കഥ കേട്ടിട്ടുണ്ട്. എന്നാലും ഈ അവതരണ ശൈലി രസകരം.
:)

സാജന്‍| SAJAN October 15, 2008 at 5:39 PM  

കേട്ടിട്ടുണ്ട്, അതിങ്ങനെയല്ല, ജോസെഫും(യേശുവിന്റെ പിതാവ്) യേശുവും ആണ് കഥാപാത്രങ്ങള്‍ രൂപക്കൂടിനകത്ത്!
പുറത്തുള്ള കഥാപാത്രങ്ങളെല്ലാം സെയിം!
നന്നായിട്ടുണ്ട് എഴുത്ത്!
സുമേഷേ

Sharu (Ansha Muneer) October 16, 2008 at 2:19 PM  

ഹഹഹ.... തലതിരിഞ്ഞ സുമേഷേ.... കലക്കി

ശിശു October 16, 2008 at 2:34 PM  

അതുതന്നെ...തലതിരിഞ്ഞ സുമേഷ്..അല്ലാണ്ടെന്താ??

നവരുചിയന്‍ October 16, 2008 at 2:57 PM  

ഞെരിച്ചു, ഞെരിച്ചു , ......... കഥ ഞെരിപന്‍ ആയി ............

നിരക്ഷരൻ October 16, 2008 at 8:15 PM  

ഹ ഹ എനിക്ക് വയ്യ. കൊള്ളാം ഗഡ്യേ...
തല തിരിഞ്ഞ ഡഗ്യേ... :)

G.MANU October 17, 2008 at 10:36 AM  

ഹഹഹ... എന്റെ അച്ചായാ സൂപ്പര്‍ വര്‍ക്ക്.
നാടന്‍ ഭാഷയുടെ ഇന്ദ്രജാലം..
ഛേ..കാണാന്‍ വൈകിയല്ലോ ഇത്....

:)

nandakumar October 17, 2008 at 11:59 AM  

മുന്‍പ് കേട്ടിട്ടുണ്ട്. എന്നാലും ഭാഷാവതരണം നന്നായി

നന്ദന്‍/നന്ദപര്‍വ്വം

Jayasree Lakshmy Kumar October 17, 2008 at 10:10 PM  

ഹ ഹ. കൊള്ളാം. വിയാലുവിനെ രസകരമായി അവതരിപ്പിച്ചു

Pongummoodan October 18, 2008 at 9:37 AM  

രസിച്ച് ചിരിച്ചു.
ആസ്വദിച്ച് വായിച്ചു. :)

ചന്ദ്രകാന്തം October 18, 2008 at 2:23 PM  

ആദ്യവായന രണ്ടൂസം മുന്നെ കഴിഞ്ഞിരുന്നു. ആ നേരത്ത്‌ മിണ്ടിപ്പറയാൻ നേരണ്ടായില്യ.
....കാര്യങ്ങളും എഴുത്തും..ആകെക്കൂടി രസായിട്ട്‌ണ്ട്‌.

(പക്ഷേ..ഇത്‌ കഥയല്ലാ...അസ്സല് ഒറിജിനൽ സംഭവാ..
അതും കുന്നംകുളം മെയ്ഡ്‌.)

Rare Rose October 18, 2008 at 2:44 PM  

ഹി..ഹി..വിയാലു കലക്കീ ട്ടാ..:)

കാര്‍വര്‍ണം October 21, 2008 at 1:11 AM  

ha ha ha
du kalakkelo mashe....

മഴത്തുള്ളി October 31, 2008 at 9:17 PM  

ഹഹഹ ഹിഹിഹി വിയാലു തകര്‍ത്തു തരിപ്പണമാക്കി.

ഇതു കണ്ടെങ്കിലും കമന്റാനൊത്തില്ല. വിക്കിപീഡിയയുമായി നടന്നു.

“ടാ മോനേ, നെന്റപ്പനെന്ത്യേറാ??”“ ഹോ എന്ത്യേടാ എന്ന് കേട്ടിട്ടുണ്ട്, ഇതല്‍പ്പം കടുപ്പമുള്ള ഭാഷയാണല്ലോ?? ;)

ഓട്ടോ : നര്‍ദ്നാഹ്ക് ഹ്സേമൂസ്. ഇത് വായിച്ച് എന്റെ നാക്കുളുക്കിപ്പോയി :( 3 മാസം പ്ലാസ്റ്ററിട്ടിരിക്കണം ഇനി :(

dana November 2, 2010 at 2:24 PM  

Great and nice post thank you.

Online Degree | Life Experience Degree | Online Phd | Bachelor Degree

Anonymous August 12, 2011 at 2:27 PM  

From the long period of time i am waiting for such a nice post .

Thanks for this nice post i have bookmarked this blog .

perry ellis perfumes, hugo boss perfumes
, armani perfumes
, online degree

© Copyright [ nardnahc hsemus ] 2010

Back to TOP