2009-ലെ വര്‍ഷഫലം

അശ്വതി
2009-ല്‍ കമ്പ്ലീറ്റ് അശ്വതി നക്ഷത്രക്കാര്‍ക്കും ജോലിമാറ്റം വരാനുള്ളതുകൊണ്ട് ജാതിഭേദമന്യേ സെന്റ് ജോര്‍ജ്- ഗീവര്‍ഗീസ് പുണ്യവാളന്മാരെ പ്രാര്‍ത്ഥിക്കുക.. (ഈ പള്ളികള്‍ ഉള്ളിടത്തൊക്കെ തന്നെ ഇക്കൊല്ലം സാമാന്യം നല്ല വരവു പ്രതീക്ഷിയ്ക്കുന്നു... )

ഭരണി
ഭരണിക്കാരുടേ നക്ഷത്രഫലം അശ്വതി നക്ഷത്രക്കാരുടേതിനേക്കാള്‍ വിഭിന്നമല്ല.. ചൊവ്വ, ബുധന്‍ വ്യാഴം വെള്ളി ശനി ദശക്കാരില്‍ ഗ്രഹനില വീക്കായവര്‍ താമസിയ്ക്കുന്ന സ്ഥലം തന്നെ വിട്ട് പോകേണ്ടി വരുന്നതായി കാണുന്നു.. ഗ്രഹനില സ്ട്രോങ്ങായ ഭരണിക്കാര്‍ക്ക് ധനലാഭം, ഭൂസ്വത്ത് ലാഭം തുടങ്ങിയ വന്നുചേരാന്‍ സാധ്യത ഉണ്ടെന്ന് നക്ഷത്രങ്ങള്‍ കാണിയ്ക്കുന്നു.. എങ്കിലും ലോകം മുഴുവന്‍ സാമ്പത്തികമാന്ദ്യം അനുഭവിയ്ക്കുന്ന ഈ കാലയളവില്‍, ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യുന്നവരെ പൊതുജനം ഒരു പക്ഷെ, ഭരണിയ്ക്കൂള്ളിലെ തവള എന്നു വിളിച്ചേക്കാം...


കാര്‍ത്തിക
കാര്‍ത്തികയുടെ 2009 മൊത്തം പോക്കാ.. കാണ്ട് ഹെല്പ്.. വെരി സോറി..

രോഹിണി
രോഹിണിക്കാരു മുഴുവന്‍ 200-ല്‍ വലിയ പ്രതീക്ഷ വയ്ക്കാതിരിയ്ക്കുന്നതായിരിയ്ക്കും നല്ലത്.. സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കേണ്ട, കാരണം നിങ്ങള്‍ എത്ര ഈശ്വരാധീനം വര്‍ദ്ധിപ്പിച്ചാലും ഗ്രഹബലമില്ലാതെ ഒരു കാര്യോമില്ല.. എന്താ ചെയ്യാ... :(

മകയിരം
മകയിരംകാരുടേ മൊത്തം പുരികം ഇക്കൊല്ലത്തൊടേ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുന്നതായിരിയ്ക്കും.

തിരുവാതിര
തിരുവാതിരക്കാര്‍ ഇക്കൊല്ലം പുറത്തേയ്ക്കിറങ്ങാതെ മുറിയ്ക്കുള്ളില്‍ ചടങ്ങു കൂടിയിരിയ്ക്കുന്നതാണു ബുദ്ധി.. ഇല്ലെങ്കില്‍ 2010 വരെ എത്തിയെന്നു വരില്ല...

പുണര്‍തം
പുണര്‍തംകാരെ ഇക്കൊല്ലം നിങ്ങളുടെയെല്ലാം കല്യാണം നടക്കും.. ഒറപ്പ്.. പക്ഷെ ദേവസ്വത്തിലേയ്ക്കൂള്ളത് മറക്കില്ലെങ്കില്‍ മാത്ര...

ആയില്യം
ആയില്യം നക്ഷത്രക്കാര്‍, നിങ്ങള്‍ക്ക് വിദേശത്തുനിന്നും ഒരുപാട് പണം വരാനുള്ള സാധ്യത കാണുന്നുണ്ട്... പക്ഷെ, പത്തുപൈസ പോലും ഇക്കൊല്ലം സ്വന്തം ചിലവുകള്‍ക്കായി ഉപയോഗിയ്കരുത്... എല്ലാം അന്നദാനം, മറ്റു നാട്ടുകാര്‍ക്ക് തീറ്റകൊടുകാന്‍ ഉതകുന്ന തരത്തില്‍ എന്തെങ്കിലും പരിപാടികള്‍ ചെയ്ത് ചിലവഴിയ്ക്കുക.

മകം
നിങ്ങള്‍ മിക്കവാറും ഇക്കൊല്ലം അടിച്ചു പോകാന്‍ സാധ്യത ഉണ്ട്... അതുകൊണ്ട് ഉടനടി വില്പത്രം തയ്യാറക്കുകയും വിവാഹം പോലുള്ള കലാപരിപാടികള്‍ക്ക് ശ്രമിയ്ക്കാതിരിയ്ക്കുകയും ചെയ്യുക.. കണ്ട്രോള്‍ യുവര്‍സെല്‍ഫ്!!

പൂരം
മകരം ഡിറ്റോ!

ഉത്രം
നിങ്ങള്‍ സെപ്തംബര്‍ വരെ അമ്പലത്തിലും അതിനു ശേഷം ഏതെങ്കിലും പള്ളിയിലും പോയി സ്തോത്രം സ്തോത്രിയ്ക്കുക.

അത്തം
ഉത്രത്തിന്റേതു പോലെ 2009 സെപ്തംബര്‍ വരെ നിങ്ങളുടേയും കാര്യം പോക്കാ... കണ്ട്രോള്‍ യുവര്‍സെല്‍ഫ് ത്രൂ ഔറ്റ് 2009... ഇല്ലെങ്കില്‍ പാമ്പുകടിയ്ക്കാനുള്ള വകുപ്പു കാണുന്നുണ്ട്...

ചിത്തിര
ചിത്തിരക്കാരായ പുരുഷന്മാരുടേ കാര്യം കോഞ്ഞാട്ട...

ചോതി
2009-ല്‍ യെന്ത് കോപ്പു വേണമെങ്കിലും ചെയ്യാം, നിങ്ങള്‍ക്കൊന്നും വരാന്‍ പോകുന്നില്ല, പക്ഷെ അമ്പലത്തിലേയ്കുള്ള വഹ മറക്കണ്ടാ ട്ടാ... ഇല്ലേല്‍ ഒറ്റയൊരുത്തനും ഗൊണം പിടിയ്ക്കില്ല...

വിശാഖം
നന്നായി പഠിച്ചാല്‍ പരീക്ഷ പാസാ‍വാം എന്ന സാമാന്യ ബുദ്ധി ഇവിടെ അപ്ലികബിള്‍! പക്ഷെ മറക്കണ്ടാ, അമ്പലം അമ്പലം.... ഓകെ?

അനിഴം
വിശാഖം ഡിറ്റോ!

തൃകേട്ട
സെപ്റ്റംബര്‍ വരെ നിങ്ങളുടെ കാര്യവും കോഞ്ഞാട്ട... പിന്നെയുള്ള 3 മാസം, ലോട്ടറി ടികറ്റുകളേടുത്ത് കഴിഞ്ഞു കൂടുക.. ഉറപ്പായിട്ടും ചിലപ്പോ കിട്ടിയാലോ?

മൂലം
ധനം. സുഖം, കര്‍മ്മം, ഗൃഹം, വാഹന ഗുണം ഉണ്ടാകാം. അതുകൊണ്ടു തന്നെ ബന്ധുശല്യവും വര്‍ദ്ധിയ്ക്കാം.. പക്ഷെ സെപ്തംബര്‍ കഴിഞ്ഞാല്‍, കുനിഞ്ഞുകിടന്നു നക്ഷത്രമെണ്ണും... ആശുപത്രിയില്‍ നിന്ന് ഇറങ്ങാന്‍ സമയം കിട്ടില്ല... അമ്പലത്തിലേയ്ക്കുള്ളത് അപ്പൊ മറക്കണ്ട!

പൂരാടം
സല്‍പേരിന് കളങ്കവും, ധനനഷ്ടവും, മറ്റുള്ളവരില്‍നിന്നും വഞ്ചനയും വരാതെ ശ്രദ്ധിച്ചാല്‍ ഉയര്‍ച്ച ഉണ്ടാവും... (മേല്പറഞ്ഞതൊക്കെ ശ്രദ്ധിച്ചാല്‍, മറ്റു നക്ഷത്രകാര്‍ക്ക് ഉണ്ടാവില്ലേ എന്നു ചോദിയ്കരുത്..)

ഉത്രാടം
50% ഉത്രാടകാര്‍ക്ക് നല്ല കാലമായിരിയ്ക്കുമ്പോള്‍ 50% ഉത്രാടകാരുടെ കാര്യം പോക്കായിരിയ്ക്കും.

അവിട്ടം
സോറി, നിങ്ങളുടെ ഈ കൊല്ലം പോക്കാണ്.. മിക്കവാറും പേരുടെ ജീവിതത്തിലെ അവസാനവര്‍ഷം ആയിരിയ്ക്കും 2009.

ചതയം
പോക്കാ.... (നല്ല കനത്തിലെന്തെങ്കിലും വിലപിടിപ്പുള്ളത് അമ്പലത്തിലേക്ക് കൊടുത്തു നോക്ക്...)

പൂരുരുട്ടാതി
ചതയം ഡിറ്റോ...

ഉത്രട്ടാതി
ജോലി നഷ്ടം, മറ്റിതര കോട്ടങ്ങള്‍ ഒഴിവാക്കാന്‍ ജോലിസ്ഥലത്ത് ഒരു കണ്ണു വേണം (വേറെ ആരുടെയെങ്കിലും മതിയോ എന്നു ച്വാദിയ്ക്കരുത്..)

രേവതി
ഉത്രട്ടാതി അപ്ലികബിള്‍

ഇതൊക്കെ ഞാന്‍ പറയുന്നതല്ല, ഗ്രഹനില പറയുന്നതാണ്... അതുകൊണ്ട് നേരാം വണ്ണം പുകവലി (കാന്‍സര്‍‌) മദ്യപാനം (കരള്‍വാട്ടം/ചീയല്‍) പെണ്ണുപിടുത്തം (നാട്ടുകാര്‍ തല്ലികൊല്ലും അല്ലെങ്കില്‍ സര്‍ക്കാര്‍ തൂക്കികൊല്ലും), എന്നിവയെല്ലാം നിറുത്തി അടങ്ങിയൊതുങ്ങി വണ്ടിയോടിയ്ക്കാതെ (അപകട മരണം), റോഡിലിറങ്ങാതെ (അഗൈന്‍ അ.മ), ഫാനിന്റെ നേരെ താഴെ കിടന്നുറങ്ങാതെ (തലേകൂടെ വീണു മരിയ്ക്കും), റെയില്‍ വേ ലയിന്‍ ക്രോസ് ചെയ്യാതെ (ട്രാക്കില്‍ നിന്നു പിച്ചിപൊളിച്ചു എടുക്കാന്‍ ബുദ്ധിമുട്ടാവും), പച്ചക്കറികള്‍ (വിഷാംശം കലരാന്‍ സാധ്യത) കഴിയ്ക്കാതെ, വെള്ളം കുടിയ്ക്കാതെ (അഗൈന്‍ വിഷാംശസാധ്യത), മുറുക്കാതെ (വെറ്റില പാമ്പ്), എന്തിനധികം വീടിന്നു പുറത്തിറങ്ങി നടക്കാതെ, ഒന്നും കഴിയ്ക്കാതെ ഇക്കൊല്ലം ജീവിയ്ക്കാനായാല്‍ നിങ്ങള്‍ക്കും നിങ്ങളുടേ കുടുംബത്തിനും 2009 ഒരു നല്ല വര്‍ഷമായിരിയ്ക്കും.
പക്ഷെ, ഒന്നുണ്ട് നക്ഷത്രഭേദമന്യേ ഓരോരുത്തരും അവരവരുടേ വിഹിതം മേല്പറഞ്ഞ വഴിപാടുകളുമായി നിങ്ങളുടേ ഏറ്റവും അടുത്തുള്ള അമ്പലങ്ങളെ കണ്‍സള്‍ട്ടു ചെയ്യുക... (ഇക്കൊല്ലം, കഴിഞ്ഞ തവണത്തേക്കാളും 5 ഇരട്ടിയെങ്കിലും വരുമാനം വേണമെന്ന് പ്രത്യേകം പറഞ്ഞതനുസരിച്ചാണ് ഇത്തവണത്തെ ഗ്രഹനിലകള്‍ മാറ്റിയെഴുതിയത് എന്നാരും ഗംബ്ലൈന്റ് ചെയ്യരുത്..) ചില ക്രിസ്തീയ പുണ്യാളന്മാര്‍ക്കും ഏതാണ്ട് ഒരു 30% ത്തോളം വരുമാനമുണ്ടാക്കാനുള്ള വഹ മേലെ എഴുതി ചേര്‍ത്തിട്ടുണ്ട്..


പക്ഷെ, ഡിയര്‍ മുസ്ലീം സഹോദര്‍കള്‍, നിങ്ങളും ഒന്നുകില്‍ ക്രിസ്തീയ അല്ലെങ്കില്‍ ഹൈന്ദവ ദേവാലയങ്ങളെ സമീപിയ്ക്കുക.. അല്ലെങ്കില്‍, അമ്മയാണേ, നിങ്ങടേ കാര്യം കട്ടപൊഹ... മുസ്ലീം മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ജീവിച്ച് പോകാന്‍ വേറെ വകുപ്പൊന്നും 2009ലെ ഗ്രഹനിലയില്‍ കാണുന്നില്ല!! അയാം വെരി വെരി സോറി...

അപ്പൊ എല്ലാര്‍ക്കും പുതുവര്‍ഷാശംസകള്‍!! അടുത്ത കൊല്ലം നിങ്ങളുണ്ടെങ്കില്‍ കാണാം...
:)


14 COMMENTS:

nardnahc hsemus January 8, 2009 at 6:28 PM  

എല്ലാര്‍ക്കും പുതുവര്‍ഷാശംസകള്‍!! അടുത്ത കൊല്ലം നിങ്ങളുണ്ടെങ്കില്‍ കാണാം...

:)

മഴത്തുള്ളി January 8, 2009 at 10:32 PM  

ഇതിങ്ങേരു വന്നു വന്ന് ജ്യോത്സ്യവും തുടങ്ങിയോ? ആരാ ശിഷ്യന്‍, സന്തോഷ് മാധവാനന്ദഗുരുക്കള്‍ ആണോ? എങ്കില്‍ ശിവശിവ.

എന്റെ നാളു ഞാന്‍ പറയില്ല. എന്നാലും :

50% ഉത്രാടകാര്‍ക്ക് നല്ല കാലമായിരിയ്ക്കുമ്പോള്‍ 50% ഉത്രാടകാരുടെ കാര്യം പോക്കായിരിയ്ക്കും.

ഇതൊന്ന് വിശദമാക്കൂ. എനിക്ക് ഭാഗ്യമുണ്ടല്ലേ. എല്ലാരുടേയും കാര്യം പോക്കാ. എനിക്ക് ഭാഗ്യമുണ്ട്. ഹാവൂ. രക്ഷപ്പെട്ടു.

ശ്രീ January 9, 2009 at 11:14 AM  

നിര്‍ത്തി... ഇതോടെ എല്ലാ പരിപാടിയും നിര്‍ത്തി.

(പകല്‍ സമയത്തു ജനിച്ചവര്‍ക്ക് നക്ഷത്രമില്ല എന്നു പറയുന്നതു ശരിയാണോ ജ്യോത്സ്യരേ...)

ശിശു January 9, 2009 at 11:30 AM  

എനിക്കൊന്നേ പറയാനുള്ളൂ.. അത് മറ്റൊന്നുമല്ല, ഇക്കണക്കിനു ജ്യോത്സ്യപ്പരിപാടിയുമായി നടന്നാല്‍, നക്ഷത്രമെണ്ണി കിടക്കേണ്ടിവരും..
ജ്യോത്സ്യരുടെ വാരഫലം ഞാനൊന്നു നോക്കി.
അതില്‍ ഇപ്രകാരം കാണുന്നു. മൂലം നാളല്ലെ? അതിനു കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.. ഭാര്യകൂടെയില്ലാത്തതിനാല്‍ മാനഹാനിക്ക് സാധ്യത, ബോംബെ നിവാസികള്‍ സൂക്ഷിക്കുക. നെല്ലിക്ക വാങ്ങിസൂക്ഷിച്ചാല്‍ ഇപ്പോഴുള്ള അസുഖങ്ങള്‍ക്ക് ഒരുപരിധിവരെ നിവാരണം ഉണ്ടാകും.. അത് വെന്ത വെള്ളം തലയില്‍ ധാര കോരുക.
എന്റെ ശബരിമല മുരുകാ.. ഇവന്റെ എല്ലാ അസുഖങ്ങളും (തലയുടെ) മാറാന്‍ 1001 പ്രാവശ്യം പമ്പമുതല്‍ 18-ആം പടിവരെ ശയനപ്രദക്ഷിണം നടത്തിച്ചേക്കാമെ..
എല്ലാ അസുഖങ്ങളും മാറിക്കിട്ടാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചുകൊണ്ട്, പുതുവര്‍ഷം കോഞ്ഞാട്ടയാകരുതെ എന്ന പ്രാര്‍ത്ഥനയോടെ

ശിവ January 11, 2009 at 8:01 AM  

ഇതില്‍ എന്റെ നക്ഷത്രം ഇല്ല കൂട്ടുകാരാ....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. January 11, 2009 at 8:31 PM  

കര്‍ത്താവേ..! പണിക്കര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ തട്ടിപ്പോകുമോ? എന്നാപ്പിന്നെ അടുത്തകൊല്ലത്തെ പുതുവത്സരാസംസ ഇപ്പോത്തന്നെ പിടിച്ചോളൂ.

B Shihab January 16, 2009 at 5:59 PM  

nalla thamasa

അരങ്ങ്‌ January 20, 2009 at 4:28 PM  

മൂര്‍ച്ചയുള്ള വിമര്‍ശനം. എന്നാലോ രസകരവും സര്‍ഗ്ഗാത്മകവും. അതിര്‍ വരമ്പുകളൊന്നും ഭേദിച്ചിട്ടില്ലതാനും. നന്നായിരിക്കുന്നു. എന്റെ ഗ്രഹനില വായിച്ച്‌ തകര്‍ന്നു പോകും കെട്ടോ.
തുടരുക ഈ നിറീക്ഷണവും വിമര്‍ശനവും

മേരിക്കുട്ടി(Marykutty) January 29, 2009 at 9:18 AM  

ഏതോ ഒരു സിനിമയില്‍, ബാലചന്ദ്ര മേനോന്‍ വാരഫലം എഴുതാറുണ്ടായിരുന്നത് ഓര്മ വന്നു
.എന്നാലും, എന്നെ പാമ്പ് കടിക്കുമോ??

ചന്ദ്രകാന്തം January 29, 2009 at 11:19 AM  

ആഹാ..ഇങ്ങനെയൊരു പണി ഇവിടെ നടത്തീത്‌ കണ്ടിരുന്നില്ല. കലക്കി.
വായിച്ചതില്‍ നിന്നും മനസ്സിലായത്‌ "ചാവുന്നതുവരെ മരിക്കില്ല" (കടം) എന്നു തന്നെ.

പിന്നെ, ചില നാളുകളോട്‌ കാണിച്ച അവഗണനയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. (ജ്യോല്‍സര്‍ക്ക്‌ എല്ലാ നാളിന്റേം പേരറീല്ല എന്നൊന്നും ഞാന്‍ പറയൂല്ല. )

Mahesh Cheruthana/മഹി February 5, 2009 at 12:50 AM  

ജ്യോത്സ്യരേ,
പുതുവര്‍ഷഫലം കലക്കി!

Sureshkumar Punjhayil February 17, 2009 at 12:07 PM  

valare rasakaram. Ashamsakal.

kichu May 21, 2009 at 9:21 PM  

ജോത്സ്യരേ..

പ്രണാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാമം

dana November 2, 2010 at 2:25 PM  

Great and nice post thank you.

Online Degree | Life Experience Degree | Online Phd | Bachelor Degree

© Copyright [ nardnahc hsemus ] 2010

Back to TOP