നാളേറെയായി യൂനികോഡ് കൂട്ട അക്ഷരങളെ മറ്റു പല ബ്ലോഗുകളിലും കാണുവാന്‍ തുടങിയിട്ട്.. ശെടാ ഇതെങ്ങനെ യിവന്മാര്‍ ചെയ്യുന്നു എന്നന്വേഷിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ഹരിയുടെ സാങ്കേതികത്തില്‍ വളരെ ലളിതമായ html code കണ്ടത്.. കുറേ നാള്‍ അതുപയോഗിച്ച് സംതൃപ്തിയടഞ്ഞു.. പക്ഷെ, ഹരിതകത്തിലും പിന്നെ നമ്മുടെ എന്‍ പി രാജേന്ദ്രന്റെ ബ്ലോഗിലുമൊക്കെ കാണുന്നപോലുള്ള തടിച്ചുരുണ്ട് വള്ളിയും പുള്ളിയും കൂട്ടാക്ഷരവുമൊക്കെയുള്ള അക്ഷരങള്‍ യഥാക്രമം അച്ചടിഭാഷയെപ്പോലെ വരുന്നത് കണ്ടപ്പോള്‍ അണ്ണാ, എനിയ്ക്ക് സഹിച്ചില്ല. ജി-റ്റാല്‍കില്‍ ഉണ്ടായിരുന്ന ഒരു വിധം ഗഡികളോടൊക്കെ ചോദിച്ചു.. എല്ലാവരും കൈ മലര്‍ത്തി. ആര്‍ക്കും അറിയില്ല.. ചിലര്‍ പറഞ്ഞു, അത് എന്‍ പി ആര്‍, മാതൃഭൂമിയുടെ, സോഫ്റ്റ്വെയര്‍ ഉപയോഗിയ്ക്കുന്നതുകൊണ്ടാകും എന്ന്.. എന്നിട്ടും എന്തോ എനിയ്ക്കങനെ തോന്നിയില്ല.. ഞാന്‍ അവിടെനിന്നും സ്റ്റോറികള്‍ കോപി ചെയ്ത് നോട്ട് പാഡിലിട്ട് എഡിറ്റ് ചെയ്തുനോക്കി.. യാതൊരുകുഴപ്പവും ഇല്ല.. വെരി മച്ച് യൂണികോഡ്.. അപ്പൊ ഈ കാണുന്ന ഉരുണ്ടുതടിച്ച അക്ഷരങള്‍ വരുന്ന വഴി ??

ആ പേജുകളില്‍ റൈറ്റ് ക്ലിക്കമര്‍ത്തി, വ്യൂ സോഴ്സില്‍ പോയി അതില്‍ യൂസ് ചെയ്യുന്ന ഫോണ്ടുകള്‍ ഏതാണെന്നു നോക്കി...രചന എന്നാണ് ഫോണ്ടിന്റെ പേര്.. അതെ രചന ഫോണ്ട് (rachana.exe), നമ്മുടെ കുഴൂര്‍ മാഷ്, ഇ പത്രത്തില്‍ ബില്‍കുല്‍ ഫ്രീ ആയിട്ട് ഡൌന്‍ലോഡ് ലിങ്ക് കൊടുത്തിട്ടുള്ളതും പലവട്ടം ഞാനത് എന്റെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാല്‍ ചെയ്തിട്ടുള്ളതുമാണ്... പക്ഷെ, ഇന്‍സ്റ്റാല്‍ ചെയ്തു എന്നതല്ലാതെ, ഈ “പുള്ളിക്കാരിയെ” പിന്നിട് ഞാന്‍ കണ്ടിട്ടേയില്ല... കുറേ തിരഞ്ഞു നോക്കിയിട്ടുണ്ടെങ്കിലും ഇന്നുവരെ ദര്‍ശനത്തിന്‍ കഴിഞ്ഞിട്ടില്ല.. പക്ഷെ, രചന ഫോണ്ട് എന്റെ സിസ്റ്റത്തില്‍ ഇല്ലെങ്കില്‍, പിന്നെ മേല്‍ പറഞ്ഞ രണ്ടു സൈറ്റുകളിലും പോകുമ്പോള്‍ അത് രചന ഫോണ്ടില്‍ തന്നെ വരുന്നതെങനെ?? ഉം ഉം?? “എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ......എ...ഏ....!“

വ്യൂ സോര്‍സില്‍ വീണ്ടും വീണ്ടും കയറിയിറങ്ങി.. അതിനിടെ ഒന്നു മനസ്സിലായി.. അവിടെ കൊടുത്തിട്ടുള്ളത് വെറും രചന എന്നല്ല മറിച്ച്, rachana_w01, എന്നാണ്.. ഓ..കെ.. അങനെയെങ്കില്‍ അങനെ.. പക്ഷെ ഇത് എവിടെയാണ് അപ് ഡേറ്റ് ചെയ്യേണ്ടത്? ഒരു കാര്യം ചെയ്യാം എവിടെയൊക്കെ ഫോണ്ട് ലിസ്റ്റിംഗ് കൊടുത്തിട്ടുണ്ടോ അതിന്റെയൊക്കെ മുന്‍പില്‍തന്നെ ഈ രചനയെ കോമയിട്ടു കിടത്താം! (ഒന്നാം ചിത്രം നോക്കുക).. കോമയില്‍ ആദ്യം ചേര്‍ക്കുന്നതിന്റെ ഗുട്ടന്‍സ് ‘പ്രയോറിറ്റി‘ എന്നാണല്ലോ... ആദ്യത്തേത് ഇല്ലെങ്കില്‍ അടുത്തത് എന്ന രീതിയില്‍ കമ്പ്യൂട്ടര്‍ അതിനെ കണ്ടോളും... എന്തായാലും ഇതിനൊക്കെ ശേഷം, പ്രിവ്യൂ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ കണ്ട കാഴ്ച.. വിശ്വസിയ്കാന്‍ കഴിഞില്ല..ദാണ്ടെ, നമ്മുടെ പ്രിയങ്കരിയായ ഉരുണ്ടുരുണ്ട രചനാ കുമാരി! എല്ലാ സ്ഥലങളിലും പേസ്റ്റ് ചെയ്തതുകൊണ്ട്, ഹരിയുടെ സാങ്കേതികത്തിലെ html code ഉപയോഗിച്ചാലുള്ള റിസല്‍റ്റ് പോലെ ആയിരുന്നില്ല ഇത്, മറിച്ച്, ലെഫ്റ്റ് റൈറ്റ് പാനലുകളിലെ അക്ഷരങളും കമന്റിലെ (ഫ്രന്റ് പേജില്‍) അക്ഷരങളും ഉരുണ്ടു...., തടിച്ചു.....!!

പക്ഷെ, വേറൊരു കുഴപ്പം, മേല്പറഞ്ഞ സൈറ്റുകളിലെ പോലെ അക്ഷരങളുടെ അരികുകള്‍ക്ക് ആ മിനുസമില്ല (smoothness)... ശ്ശെടാ, ഇനി അതിനെന്തു ചെയ്യും?? കുറേ ട്രൈ ചെയ്തുനോക്കി.. നോ രക്ഷതു! അവസാനം ഗൂഗിളി ബൂഗിളി ചെയ്തു.. അപ്പോഴല്ലെ രസം.. ദേ കെടക്കണൂ ഒരുപാട് റിസല്‍റ്റുകള്‍.. ഒക്കെ ട്രൈ ചെയ്തു..(രണ്ടാം ചിത്രം നോക്കുക)..

ഇത്രയും സംഗതികള്‍ അവരവര്‍ അവരവരുടെ സ്വന്തം ബ്ലോഗുകളില്‍ ചെയ്യേണ്ട കാര്യങള്‍.. ഇനി ഇതൊന്നുമല്ലാത്ത ബ്ലോഗ്ഗര്‍മാര്‍ക്ക് ഇതര ബ്ലോഗുകള്‍ സ്പെസിഫൈ ചെയ്തിട്ടുള്ള ഫോണ്ടുകളല്ലാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച ഫോണ്ട് വേണമെന്നുണ്ടെങ്കില്‍ അതിനും വകയുണ്ട്! (മൂന്നാം ചിത്രം നോക്കുക)

ഇത് ഒരു പക്ഷെ, പലര്‍ക്കും അറിയാമായിരിയ്ക്കാം.. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അറിവായതുകൊണ്ട് ഇവിടെ ഇങനെ പോസ്റ്റ് ആക്കിയിടുന്നു! വായിയ്ക്കുന്നവര്‍ അഭിപ്രായങള്‍ അറിയിയ്ക്കുക..

8 COMMENTS:

സുമേഷ് ചന്ദ്രന്‍ January 15, 2008 at 6:22 PM  

പുതിയ പോസ്റ്റ്!

ഇത് ഒരു പക്ഷെ, പലര്‍ക്കും അറിയാമായിരിയ്ക്കാം.. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അറിവായതുകൊണ്ട് ഇവിടെ ഇങനെ പോസ്റ്റ് ആക്കിയിടുന്നു! വായിയ്ക്കുന്നവര്‍ അഭിപ്രായങള്‍ അറിയിയ്ക്കുക..

മൂര്‍ത്തി January 15, 2008 at 7:56 PM  

നന്ദി..

എനിക്കിത് അറിയില്ലായിരുന്നു..ചെയ്ത് നോക്കിയിട്ട് പിന്നെ വരാം. ഇതു പോലത്തെ സംഭവങ്ങള്‍ പോസ്റ്റാക്കുന്നത് നല്ലതാണ്. അറിയാത്ത കുറെപ്പേര്‍ ഉണ്ടായിരിക്കും..ഞാന്‍ പണ്ട് ജിടാക്ക് ഉപയോഗിക്കുമ്പോള്‍ യാദൃശ്ചികമായി കണ്ടെത്തിയ ഒന്ന് ഇവിടെ ഇട്ടിരുന്നു. പലര്‍ക്കും ഉപയോഗപ്പെട്ടു എന്നു മനസ്സിലായി...

മയൂര January 16, 2008 at 1:17 AM  

ഉപയോഗപ്രദമായ ഈ ലേഖനത്തിനു നന്ദി :)

മിന്നാമിനുങ്ങുകള്‍ //സജി.!! January 16, 2008 at 1:27 AM  

പലബ്ലോഗേര്‍സിനും വിക്ഞാനപ്രദമായ ഈ പോസ്റ്റ് നന്നായിരിയ്ക്കുന്നൂ.!!

ശ്രീ January 16, 2008 at 11:46 AM  

റൊമ്പ താങ്ക്സ് സുമേഷേട്ടാ...

ഉപകാരപ്രദമായ ഒരു പോസ്റ്റ് തന്നെ.

:)

മഴത്തുള്ളി January 16, 2008 at 2:18 PM  

കൊള്ളാം മാഷേ, ഇനി രചനയിലാവട്ടെ രചനകള്‍ ;)

G.manu January 17, 2008 at 12:10 PM  

kodu kai

::സിയ↔Ziya January 29, 2008 at 1:42 PM  

ഈ രചന ഫോണ്ട് എനിക്കിഷ്‌ടമല്ല.
വായനക്ക് സുഖം അഞ്ജലി തന്നെ

© Copyright [ nardnahc hsemus ] 2010

Back to TOP