തമനു is busy!

[ഈയടുത്ത കാലത്താണ് ഞാന്‍ മനു മുഖേന തമനു വിനെ പരിചയപ്പെടുന്നത്... ജി-റ്റാക് സൌഹൃദമാണെങ്കിലും പലപ്പോഴും വളരെ അടുത്ത ഒരാളെന്ന ഒരു തോന്നല്‍ ഇദ്ദേഹവുമായി സംസാരിക്കുമ്പോള്‍ അനുഭവപ്പെട്ടിട്ടുണ്ട്. രസകരമായി തോന്നിയ ഒരു ചാറ്റ് ശകലം തമനുവിന്റെ അനുവാദത്തോടെ ഇവിടെ പോസ്റ്റുന്നു.. :) ]



11:34 AM on Saturday
തമനു is busy!

ഞാന്‍: ഉത്തമാ... പുരുഷോത്തമാ..

തമനു: ഹോ, എന്തൊരു ഫോട്ടോയാടൊ ഇത്.... ?

ഞാന്‍: (അങനെ വിളിച്ചപ്പൊ, രോമാഞ്ചം തോന്നുന്നുണ്ടോ??) ഹഹ, ആ ഫോട്ടോ ഞാന്‍ ചുമ്മാ ഇട്ടതാ അച്ചായാ...

തമനു: ഹൊ, മെസേജ് പോപ്-അപ് ചെയ്തു വരുമ്പൊ പേടിയാവുന്നു

ഞാന്‍: ഹഹ

തമനു: ആ ഫോട്ടൊ വച്ച് താന്‍ കര്‍ത്താവേ എന്ന് വിളിച്ചാ പുള്ളി പോലും പേടിക്കും, പിന്നല്ലേ എനിക്ക് രോമാഞ്ചം വരുന്നേ... !!

ഞാന്‍: ഹഹ, അതല്ല... ‘പുരുഷോത്തമന്‍‘ എന്നൊക്കെ ആരെങ്കിലും അന്യായമായി വിളിക്കുമ്പോ അങ്ങേതലയ്ക്കല്‍ നിന്നും വിനയത്തോടെ എയ്, ഞാനങ്ങനൊന്നുമല്ല ട്ടോ എന്നൊരു മറുപടി പ്രതീക്ഷിച്ചാ ഞാന്‍ അങ്ങനെ വിളിച്ചെ... ഇതിപ്പൊ, ഓസിയില്‍ (ഓ സി ആറല്ല ട്ടോ) അതങ്ങ് അക്സെപ്റ്റ് ചെയ്തു അല്ലെ... ഉം ഉം.... അത്യാഗ്രഹി എന്നൊന്നും ഞാന്‍ വിളിക്കൂലാ...

തമനു: സത്യം പറയുന്നതിനെ ഞാനെന്നാത്തിനാ നിഷേധിക്കുന്നേ... ഞാന്‍ ഒരു സത്യ ക്രിസ്ത്യാനിയാന്ന് അറിഞ്ഞു കൂടേ..?

ഞാന്‍: റിയലീ? അപ്പോ, ‘ഉത്തമന്‍‘ എന്നല്ലേ അച്ചായന്റെ പേര്?

തമനു: അതെന്താ ക്രിസ്ത്യാനികളില്‍ ഉത്തമന്മാരില്ലേ ...? (ഉന്മത്തനമാരില്ലേ എന്ന് വായിക്കല്ലേ... :)

ഞാന്‍: ഹഹ.. അതല്ല, അങനെ പേരുള്ള ഒരു ക്രിസ്ത്യാനിയെ ഇതാദ്യമായാണ് കേള്‍ക്കുന്നത്!

തമനു: :)

തമനു: താന്‍ ഇതെന്താ, രാവിലെ വര്‍ഗ്ഗീയത പറയാനെറങ്ങിയതാ, ശിവസേനക്കാരാ ?

ഞാന്‍: ഹഹഹ... വള്ളിയിട്ടത് നന്നായി.. ഓ എന്ത് ശിവസേന... അതും ഇപ്പൊ രണ്ടാ.. പാവം ശിവന്‍... അങ്ങേരു മനസ്സാ വാചാ കര്‍മ്മണാ...
അതു പറഞ്ഞപ്പഴാ ഓര്‍ത്തേ.. അച്ചായന്റെ ആ ‘കുര്‍വണാ‘ തലക്കെട്ട് മനസ്സില്‍ എപ്പഴും ഇങ്ങനെ തികട്ടി തികട്ടി വരുന്നു, വര്‍ത്തമാനത്തിലും...

തമനു: :)

ഞാന്‍: നമ്മള്‍ ഇടയ്ക്കിടയ്ക്ക് ‘ഡിങ്കോലാഫി‘ എന്നൊക്കെ പറയുന്നപോലെ “യെന്റെ, താമസാ വരാ കുര്‍വണാ കാത്തോളണേ..., ‘ശെഡാ, ഇതിപ്പൊ കുര്‍വണാ ആയല്ലൊ‘, എന്നിങ്ങനെ ഒക്കെ പറയുമ്പോള്‍ ഒരു സുഖമുണ്ട്... യേത്.. ഹാറ്റ്സ് ഓഫ് ഫോര്‍ ദാറ്റ്... :)

തമനു: താങ്ക്യൂ താങ്ക്യൂ ....

തമനു: തന്റെ ഫോട്ടോ ഇപ്പൊ വല്യ വൃത്തികേട് തോന്നുന്നില്ല കേട്ടോ.. :)

ഞാന്‍: ഹഹഹഹ.. ഉവ്വ ഉവ്വേ...

തമനു: ഹഹഹ

ഞാന്‍: :)

ഞാന്‍: അച്ചായാ, വൈ ഡോണ്ട് യു റൈറ്റ് ഓഫണ്‍...? ഇത്രയ്ക്കും വലിച്ചുനീട്ടിയൂള്ള വാചകമാക്കാതെ ഇടയ്ക്കൊന്നു മുറിയ്ക്കാന്‍ ശ്രമിയ്ക്കണം.. ബാക്കിയൊക്കെ ‘ബെസ്റ്റ് കണ്ണാ ബെസ്റ്റ്‘!

തമനു: വാചകങ്ങളുടെ നീളം തുടക്കം മുതലേ ഉള്ള ഒരു കമ്പ്ലേന്റാ... അതു നടക്കുന്നില്ല... മുറിച്ചു നോക്കുമ്പോ എനിക്ക് ഒരു സുഖം തോന്നാറില്ല... :(

ഞാന്‍: എന്നാ പിന്നെ അതു ട്രൈ ചെയ്യണ്ട.. (എന്തിനാ ഒള്ളതും കൂടെ ബൂലോകത്ത് ഇല്യാണ്ടാക്ക്യേഡാ ന്ന് പറഞ്ഞ് ആള്‍ക്കാരെന്നെ മെക്കട്ട് കേറാന്‍ വരൂല്യേലോ...)

തമനു: :)

ഞാന്‍: ഞാനങ്ങനെ പറഞ്ഞയാന്‍ കാ‍രണം, ഹാസ്യം മനസ്സിനു പിരിമുറുക്കം കൊടുക്കാതെ ഒഴുക്കന്മട്ടില്‍ വായിയ്ക്കാനുള്ളതാണന്നുള്ള പൊതുവായ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍, നീണ്ട വാചകങ്ങള്‍ ഭൂരിഭാഗം വായനക്കാരിലും അവരറിയാതെ തന്നെ, വായിച്ചു വായിച്ചു നീണ്ടു പോകുന്ന വാചകത്തിന്റെ അവസാനത്തുനിന്നും പലപ്പോഴും തുടക്കത്തില്‍ വായിച്ചതെന്തെന്നു വിട്ടുപോയിട്ട് അതു ഓര്‍ത്തുനോക്കാനുള്ള മനസ്സിന്റെ ആ ഓട്ടത്തിനിടയില്‍ ഉണ്ടാവുന്ന ആ പിരിമുറുക്കം ചിലപ്പോള്‍ ഒരു പരിധിവരെ വായനയുടെ സുഖത്തെ നശിപ്പിയ്ക്കാനുള്ള സാധ്യതയെ മുന്‍ കൂട്ടി കാണണമെന്നുള്ള ഒരു സൂചനായായിട്ടാണ്.. (അയ്യൊ, എന്റെ വാചകം നീണ്ടുപോയി അല്ലെ, ഇച്ചായന്‍ ക്ഷമീ.. ഞാന്‍ കുറയ്ക്കാന്‍ നോക്കിയിട്ട് നടന്നില്ല ട്ടോ... ഹഹഹ)

തമനു: ഉവ്വ് വളരെ ശരിയാണ്, അത് എനിക്കുമറിയാം... മാത്രവുമല്ല വലിയ വാചകങ്ങള്‍ കണ്ടിട്ട് അതിലെന്താ എഴുതിയേക്കുന്നത് എന്ന് മനസിലാക്കാതെ വിടുന്ന ഒത്തിരി പേരുണ്ട്...

ഞാന്‍: അതെ.. (അങ്ങനെയുമുണ്ടോ?)

തമനു: (ഉവ്വല്ലൊ, അതല്ലെ മുകളിലെഴുതിയത് ഞാന്‍ വായിക്കാതെ വിട്ടു കളഞ്ഞത്...) :)

ഞാന്‍: ഹഹ...

25 COMMENTS:

[ nardnahc hsemus ] April 5, 2008 at 1:19 PM  

ഓ എന്തരണ്ണാ.. ഇതൊക്കല്ലേ ജീവിതം!!
:)

G.MANU April 5, 2008 at 1:36 PM  

ചാറ്റ് റൂമില്‍ ഇന്‍സ്റ്റന്റ് ഇന്റലിജന്‍സ് നിറക്കാന്‍ തമനുവിനെപോലെ മറ്റൊരാളില്ല.. ദില്‍‌സേ ഡെസ്ക്‍ടോപ്പ്... ശരിക്കും ഞാന്‍ അത്ഭുതപെട്ടിട്ടുണ്ട്.

‘ഒരു തങ്കലിപി കിട്ടിയിരുന്നെങ്കില്‍ ചരിത്രത്തിലെ എന്തെങ്കിലും കുറിക്കാമാരുന്നു’ എന്ന സ്റ്റാറ്റസ് ഇടുന്ന മറ്റൊരു വീരനേയും ഞാന്‍ കണ്ടിട്ടില്ല...

ഇനി ഒരു ഫ്ലാഷ് ബാക്ക്
ത്മനു നാട്ടില്‍ പോയ ഈ അവധിക്കാലം. ഇലന്തൂരെ ലാന്‍ഡ് ലൈനിനേക്ക് ഞാ‍ാന്‍ വിളിച്ചു. മൂത്ത കാരണവര്‍ അപ്പുറത്ത്
ഞാ‍ാന്‍ : ചേട്ടാ അവിടെ ഉത്തമന്‍ ഉണ്ടോ.. ഇത് ഞാനാ മനു ഫ്രം ദില്ലി

മറു: കൊച്ചനേ ഉത്തമനായി ഈ വീട്ടില്‍ ഞാനേ ഉള്ളൂ.. നിന്നെ എനിക്ക് മനസില്യും ആയില്ലാ

ഞാന്‍: അല്ല ചേട്ടാ ആ ദുബയിലുള്ള..

മറു: ദുബായില്‍ പത്തുപേരുണ്ടു ഇവിടെനിന്നു.. ആരേയാ വേണ്ടെ..

ഞാന്‍: ചേട്ടാ ഈ പെണ്‍പിള്ളേരെ കാണുമ്പോ, ഊഞ്ഞാലില്‍ നിന്ന് അറിഞ്ഞുകൊണ്ട് തുണിയുരിച്ച് ചാടുന്ന...

മറു(പെട്ടെന്ന്) : ഓ ലവന്‍.. കുഞ്ഞേ അവന്‍ ഭാര്യവീട്ടിലാ. എന്നാലും അവനെ ഉത്തമാന്നു ഏതു കഴുവേറിയാടാ വിളിക്കുന്നെ.. (ഫോണ്‍ കട്ട്)

ഭാര്യവീട്ടിലേക്ക് ഡയല്‍
(അയ്യോ അപ്പൊഴും റിയല്‍ പേരു ചോദിക്കന്‍ വിട്ടു)

എഗൈന്‍ ഭാര്യ വീട്ടിലെ കാരണവര്‍

ഞാന്‍: ചേട്ടാ ഉത്തമന്‍?
മറു: ഉത്തമനോ..ഇവിടോ... ആ പേരില്‍ ഒരു മുട്ടനാടുണ്ട്.. അതാണൊ
ഞാന്‍: അല്ല ചേട്ടാ. ഇലന്തൂരുള്ള ആ

മറു: ഓ ഇലന്തൂരെ എന്തിരവന്‍..ഇപ്പോ വിളിക്കാം .. എന്നാലും ഉത്തമന്‍ എന്നു വിളിച്ചതാരെടാ അവനെ

മുസ്തഫ|musthapha April 5, 2008 at 1:44 PM  

ഹോ പിന്നെ... പിന്നെ..., അതിനെ കമന്‍റിട്ട് സപ്പോര്‍ട്ട് ചെയ്യാന്‍ വേറൊരുത്തനും :)




അങ്ങേര്‍ക്ക് കശണ്ടിയുണ്ടെങ്കില്‍ എനിക്കിത്തിരി അസൂയണ്ടായാല്‍ പുളിക്കോ... ഹല്ല പിന്നെ :)

കുഞ്ഞന്‍ April 5, 2008 at 2:35 PM  

സുമേഷിന്റെ പോസ്റ്റും മനുവിന്റെ കമന്റും വായിച്ചപ്പോള്‍, തമനു ഒരു മിടുക്കന്‍ പയ്യന്‍ തന്നെ..! ഹൊ എന്റെ ‘സര്‍ക്കീട്ട്‘ കിട്ടീട്ടു വേണ്ടെ....

നിലാവര്‍ നിസ April 5, 2008 at 3:24 PM  

:-)

അഭിലാഷങ്ങള്‍ April 5, 2008 at 3:56 PM  

:-)

ങും.. സുമേഷേ.. എനിക്കും തമനൂനോട് സംസാരിക്കാന്‍ വല്യ ഇഷ്ടാ.. രണ്ട് ദിവസം മുന്‍‌പ് സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍ പുള്ളിയുടെ പോസ്റ്റില്‍ കമന്റായി ഇട്ടിട്ടുണ്ടായിരുന്നു. കണ്ടിരുന്നോ?. എനിക്ക് ഈ തമനുവിനെ എവിടെക്കണ്ടാലും പാരവെക്കാന്‍ ഉള്ള ഒരു ടെന്റന്‍സി ഉണ്ട്. എന്താന്നറിയില്ല!! സ്നേഹക്കൂടുതല്‍ കൊണ്ടാണ് K-ട്ടാ. :-)

പണ്ട്, ഷാര്‍ജ്ജ ഇന്ത്യന്‍ അസോസിയേഷനില്‍ വച്ച് വിശാലമനസ്കന്‍ എന്നോട് ചോദിച്ചു. “തമനൂന്റെ കഥകള്‍ വായിച്ചിട്ടുണ്ടോ?”

ഞാന്‍ ചോദിച്ചു: “തമനുവോ, അതെന്ത് പേരാ? അതാരാ? എന്താ സംഭവം?”.

അപ്പോള്‍ കൊടകരപുരാണത്തിനെ പറ്റിയും ബ്ലോഗിങ്ങിനെ പറ്റിയും കലേഷ് ഏഷ്യാനെറ്റ് റേഡിയോവിലൂടെ നടത്തികൊണ്ടിരിക്കുന്ന വിവരണം കേട്ടുകൊണ്ടിരിക്കുന്ന തമനുവിനെ വിശാലന്‍ പരിചയപ്പെടുത്തി:

“ഇതാണ് തമനു. ബൂലോകത്തിലെ ഒരു ചിരിയെഴുത്ത് പുലിയാ! ഇയാളുടെ കഥകള്‍ വായിച്ചില്ലേല്‍ നഷ്ടമാ അഭിലാഷെ!”.

ങാഹാ.. അത്രയ്ക്കും B-കരനാണോ ഇയാള്‍ എന്നൊക്കെ മനസ്സില്‍ ചോദിച്ചു കൊണ്ട്, ഞാന്‍ ചുമ്മ ഷെയ്ക്ക് ഹാന്റൊക്കെ കൊടുത്തു.

[സാധാരണ ഷാ‍ര്‍ജ്ജാ ഷെയ്ക്കിനും ആ കാറ്റഗറിയില്‍ പെട്ട ആക്കുകള്‍ക്കുമേ ഞാന്‍ ഷേക്ക് ഹാന്റ് കൊടുക്കാറുള്ളൂ എന്ന് സുമേഷിനറിയാമല്ലോ? യേത്? :-) ]

കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ആണ് അല്പം തലതിരിഞ്ഞവനാണ് തമനു എന്ന് മനസ്സിലായത്. ബട്ട് ആള് പാവമാ..K-ട്ടോ(ഉറങ്ങുമ്പോള്‍ മാത്രം..):-)

“ഉത്തമന്‍ ആണെങ്കിലും തല തിരിഞ്ഞു പുറകിലായിപ്പോയവന്‍ തമനു“ എന്നാണ് ബ്ലോഗില്‍ പ്രൊഫൈലില്‍ എഴുതിയത് എന്നറിഞ്ഞു. തലതിരിഞ്ഞവനല്ലേ, അപ്പോ മുന്നിലിരുന്ന് സംസാരിച്ചാല്‍ എന്നെ കാണാതെപോയാലോ എന്ന് കരുതി തലയുടെ പിറകില്‍ പോയിരുന്നപ്പോള്‍ ഒരുത്തന്‍ മൊബൈല്‍ ഫോണില്‍ അന്ന് ക്ലിക്കിയ ഒരു ക്ലിയറല്ലാത്ത (തമനൂന്റെ ആ മനോഹരമായ തലക്ക് ക്ലാരിറ്റിക്കുറവൊന്നും ഇല്ല ട്ടാ..) ഒരു ഇമേജ് ദാ, ഇവിടെ സമര്‍പ്പിക്കുന്നു. തമനുവിന് സ്നേഹപൂര്‍വ്വം..

അഭിലാഷങ്ങള്‍ :-)

ദിലീപ് വിശ്വനാഥ് April 5, 2008 at 8:43 PM  

ഹഹഹ പോസ്റ്റ് കലക്കി.
മനുവിന്റെ കമന്റും കലക്കി.

ഏറനാടന്‍ April 5, 2008 at 9:11 PM  

ഉം പിന്നെ പിന്നേയ്.. :)

Kuzhur Wilson April 6, 2008 at 12:48 AM  

‘ഒരു തങ്കലിപി കിട്ടിയിരുന്നെങ്കില്‍ ചരിത്രത്തിലെ എന്തെങ്കിലും കുറിക്കാമാരുന്നു’
എന്ന് മാത്രം പറഞ്ഞ് ഞാന്‍ ഓടിക്കൊള്ളട്ടെ.

ഇതെല്ലാം കേട്ട സ്ഥിതിക്ക് തമനുവുമായി കത്തി വയ്ക്കാന്‍ എവിടെന്നുണ്ടാക്കും സമയം കര്‍ത്താവേ

Unknown April 6, 2008 at 12:49 AM  

ഹഹ്ഹ്ഹ് ചിരിച്ചു ചിരിച്ചു ഞാന്‍ മണ്ണൂം കപ്പി

Rasheed Chalil April 6, 2008 at 10:25 AM  

തങ്കലിപി ചോദിച്ച് ഓടി നടന്ന തമനൂന് തലക്കാലം അഞ്ചലി ഓള്‍ഡ് ലിപി നല്‍കി സമാധാനപ്പെടുത്തുകയായിരുന്നു... വാര്‍ത്ത (വാത്തയല്ല.)

കഷണ്ടിയുണ്ടെങ്കിലും അസൂയ ഉള്ള തമനൂ എന്നോക്കെ പറയാറുണ്ടെങ്കിലും കുറു വിഗ്ഗ് വെച്ച ശേഷം അത് കുറച്ച് ഉണ്ടെന്ന് തോന്നിട്ടുണ്ട്.

രാമച്ചത്തിന്റെ സുഗന്ധവും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ തമനൂ... (എന്നോക്കെ പറയാന്‍ ഞാന്‍ കണ്ണ് പൊട്ടനാവാണം)

സുമേഷ് ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു ന്റെ ഈശ്വരാ....

എന്റെ അസൂയ പറഞ്ഞ് പറഞ്ഞ് തീര്‍ത്തൂ (ചോയ്ച്ച് ചോയ്ച്ച് പോവാം എന്ന ട്യൂണില്‍)

അതുല്യ April 6, 2008 at 11:51 AM  

യാരടേയ് അവിടെ എന്റെ തമന്നൂന്നഏ ഫുട് ബോള്‍ പോലെ ഉരുട്ടണത്?

ആദ്യായിട്ട് തമനൂന്റെ ഒരു പോസ്റ്റില്‍ ഒട്ടും പരിചയമില്ലാണ്ടെ, കമന്റിട്ടതു ഞാനും ദേവനും. അത് കഴിഞ് ഞങ്ങള്‍ തമ്മില്‍ ആദ്യായിട്ട് കണ്ടത് കലേഷിനു വിടവാങലിലാണു. പിന്നീട് എന്നോ ചാറ്റില്‍ വന്നു, തമന്നു, മുടങ്ങാണ്ടെ, ഒരു ഗുഡ് മോര്‍ഡിങ് പറയും, തിരിച്ച് പറഞില്ലെങ്കില്‍,ഞാന്‍ സീറ്റില്‍ ഇല്ലെങ്കില്‍, പറഞേച്ച് പോവും, കിളവി ആയിട്ടും അഹങ്കാരത്തിനു ഒട്ടും കുറവില്ല എന്ന്! പിന്നെ പറയും, ഞാന്‍ ഉണ്ണാന്‍ പോവാ, അത് കഴിഞ് വന്നാല്‍ പറയും, ഞാനുറങ്ങുവാ, കിടന്ന് കീറല്ലേ കീറല്ലേന്ന്! ഒരുപക്ഷെ ദുഫായ് വിട്ട് പോവുമ്പോഴ് ഞാന്‍ ഏറ്റവും മിസ്സാക്കുന്നത് തമന്നൂന്റെ ചാറ്റ് ആവും. I will miss u terribly thamanu.

മഴത്തുള്ളി April 7, 2008 at 3:38 PM  

ചക്കിക്കൊത്ത ചങ്കരനെന്നോ,ഉരുളക്കുപ്പേരിയെന്നൊ ഒക്കെ കേട്ടിട്ടുണ്ട്. മനുഷ്യനെ ചിരിപ്പിച്ചൂ കൊല്ലാനായി ഓരോ അച്ചായന്മാര്‍ ചീറ്റിംഗുമായി രംഗത്തെത്തിക്കോളും, ഉം നടക്കട്ടെ നടക്കട്ടെ ;)

ശ്രീ April 8, 2008 at 3:19 PM  

ഹ ഹ. കൊള്ളാമല്ലോ സുമേഷേട്ടാ...
രണ്ടു പുലികളും കലക്കി. തുടക്കം മുതല്‍ അവസാനം വരെ ചിരിച്ചു കൊണ്ടാണ് വായിച്ചത്.
പിന്നേയ്, വല്യ സെന്റന്‍‌സാണെന്നും കരുതി ഞാന്‍ വായിയ്ക്കാ‍തെ വിടൂന്നു കരുതണ്ടാട്ടാ... ഞാനതും വായിച്ചു.
:)

മുഹമ്മദ് ശിഹാബ് April 8, 2008 at 6:46 PM  

:-)

അനിലൻ April 23, 2008 at 5:38 PM  

എന്റെ സുമേഷേ
എനിയ്ക്ക് വയ്യ!
:)

nandakumar April 23, 2008 at 6:07 PM  

പോസ്റ്റ് കണ്ടെത്താന്‍ വൈകി.
ഹഹഹ സുമേഷെ..ചിരിച്ചു വയ്യാണ്ടായി. അങ്ങേരുടെ പോസ്റ്റിലേ ഞാന്‍ വായിച്ചു ചിരിച്ചിട്ടുള്ളു. ഇത്രേം വല്യ പുലി ആണെന്ന് അറിഞ്ഞില്ല. ഹ അഹ് ഹാ ഹമ്മെ...

Unknown April 24, 2008 at 12:42 PM  

ഹഹഹ കലക്കി............ :)

അപ്പു ആദ്യാക്ഷരി April 24, 2008 at 1:18 PM  

സുമേഷേ, ഈ തമനൂന്റെ തമാശയും ഹാസ്യവുമൊക്കെ ചാറ്റിലും പോസ്റ്റിലുമേ ഉള്ളൂ. ഇങ്ങേരെ നേരില്‍ക്കണ്ട് വര്‍ത്തമാനാം പറഞ്ഞുനോക്കിയേ, അരമണക്കൂറ് നമ്മടെ വായിലെ വെള്ളംവറ്റിച്ചാലും ങേ..ഹേ ഒരു തമാശയും പുള്ളിയുടെ വായില്‍നിന്നു വീഴുകയില്ല. നാവുണ്ടോ എന്നു ഇടയ്ക്കിടെ പരിശോധിക്കുകയും വേണം. വിക്കിപീഡിയയോടാണോ നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നുതോന്നിപ്പോകും അപ്പോള്‍ (വിജ്ഞാനം വിളമ്പുകയാണെന്ന് തെറ്റിദ്ധരിക്കല്ലേ, വിക്കി സ്റ്റൈല്‍ സംസാരം എന്നാണുദ്ദേശിച്ചത്)..

ഓടോ: ഞാന്‍ സുമേഷുമായുള്ള ചാറ്റ് വിന്റോ ഓഫ് റീക്കോര്‍ഡ് ആക്കി..

താരകം May 3, 2008 at 12:31 AM  

ഉത്തമനല്ലാത്ത ഉത്തമനായ തനുവുമായുള്ള ചാറ്റ് കലക്കി.
മനുവിന്റെ ഫോണ്‍ വിളിയും അസ്സലായി.....

മിന്നാമിനുങ്ങുകള്‍ //സജി.!! May 3, 2008 at 12:43 AM  

ഹെന്റമ്മൊ ...
എനിക്ക് വയ്യാ അല്ല വയ്യന്നെ...

yousufpa May 14, 2008 at 5:43 PM  

എവിടെയാ മാഷേ..ഉപവാസത്തിലോ...അതോ..ഉറക്കത്തിലോ..?.കണ്ടിട്ട് ഒത്തിരി ആയല്ലോ..?

Kichu $ Chinnu | കിച്ചു $ ചിന്നു July 26, 2008 at 12:36 PM  

i too skipped that long sentence :)

നരിക്കുന്നൻ August 19, 2008 at 5:43 PM  

കലക്കി....
ഹഹഹ

joice samuel August 26, 2008 at 10:56 PM  

:)

© Copyright [ nardnahc hsemus ] 2010

Back to TOP