നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വികാരമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിനോദമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിപരീദമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിദ്ദ്വേഷമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിനയമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിരൂപമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിനാശമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വീര്യമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വികടമനസ്കന്‍!

നീ വിശാലമനസ്കനെങ്കില്‍,
... "ന്നെ അങ്ക്‌ട്‌ കൊല്ല്!!"

23 COMMENTS:

[ nardnahc hsemus ] May 10, 2007 at 4:55 PM  

നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വികാരമനസ്കന്‍!
നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിനോദമനസ്കന്‍!
നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിപരീദമനസ്കന്‍!
നീ വിശാലമനസ്കനെങ്കില്‍,
ഞാന്‍ വിദ്ദ്വേഷമനസ്കന്‍!

തറവാടി May 10, 2007 at 5:41 PM  

... "ന്നെ അങ്ക്‌ട്‌ കൊല്ല്!!"


ദാ , ദന്നെ!

മുല്ലപ്പൂ May 10, 2007 at 5:47 PM  

കൊള്ളാം.

സുല്‍ |Sul May 10, 2007 at 5:49 PM  

ഞാന്‍ സുമനസ്കന്‍...

ഏറനാടന്‍ May 10, 2007 at 5:54 PM  

ഉം ഉം ഉം സമ്മയ്‌ച്ചു. ആ സങ്കുചിതമനസ്‌കന്‍ ഈ വഴിയൊന്നും വരാത്തത്‌ നന്നായി. വിശാലമനസ്‌കന്‍ വെറുതെ വിട്ടോളും. പുള്ളിയിതെത്ര കണ്ടിരിക്കുണു!

Visala Manaskan May 10, 2007 at 6:04 PM  

എന്നാ ഞാന്‍ വിശാലമനസ്കനല്ല. അപ്ലോ??


"ന്നെ അങ്ക്‌ട്‌ കൊല്ല്!!" :)

[ nardnahc hsemus ] May 10, 2007 at 6:06 PM  

hahaha... great!! thanks for everyone!!

കരീം മാഷ്‌ May 10, 2007 at 6:13 PM  

വട്ടാണല്ലെ!

[ nardnahc hsemus ] May 10, 2007 at 6:16 PM  

അല്ലെന്റെ മാഷേ.. കുശുമ്പാ... കുശുമ്പ്‌! മാഷേപ്പോലന്നെ!!

Dinkan-ഡിങ്കന്‍ May 10, 2007 at 6:25 PM  

"വിപരീദമനസ്കന്‍
വിദ്ദ്വേഷമനസ്കന്‍"

സുമേഷേ, യെതാ പഠിച്ച ഇസ്ക്കൂള്?

ഉമേഷ് ജീടെ വള്ളീച്ചൂരലിനിന്ന് പണ്യാവും ന്നാ തോന്നണേ?

കവിത കൊള്ളാം ട്ടോ

“നീ വിശാലമനസ്കന്‍ ആണെങ്കില്‍
ഞാന്‍ കുശാഗ്രമനസ്ക്കന്‍”

കരീം മാഷ്‌ May 10, 2007 at 6:31 PM  

തമാശ മനസ്സിലാക്കാന്‍ കഴിയാത്തവരുടെ ബ്ലോഗില്‍ തമാശക്കമണ്ടിടരുത്‌ എന്നു പട്ടന്‍ സദന്‍ പണ്ടു പറയുമായിരുന്നു.
ക്ഷമിക്കടോ!
ഇനി ഉണ്ടാവില്ല.

കുട്ടന്‍സ്‌ | S.i.j.i.t.h May 10, 2007 at 6:45 PM  

ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ...ആരാ ഈ വിശാലമനസ്കന്‍
:)

[ nardnahc hsemus ] May 10, 2007 at 6:48 PM  

എന്റെ പൊന്നു കരീം മാഷേ.. ഞാനിത്രേം വിചാരിച്ചില്ല... ഒരു തമായ്ക്കൊരു തമാശ എന്നേ കരുതിയുള്ളു.. മാഷ്‌ ക്ഷമീ... പ്ലീസ്‌... മാപ്പ്‌...

ഗുപ്തന്‍ May 10, 2007 at 6:48 PM  

ഫുള്‍ ഓഫ്ഫ്:
കുട്ടന്‍സ്: ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ...ആരാ ഈ വിശാലമനസ്കന്‍

അതിലെന്തോന്ന്..കവിത വന്നതില്‍ പിന്നെ സാക്ഷാല്‍ എടത്താടന്‍ മുത്തപ്പനുപോലും കണ്‍ഫ്യൂഷനായിരിക്കുവാ..

ദീപു : sandeep May 10, 2007 at 6:57 PM  

ദ്‌ പ്പൊ ആകപ്പാടെ കുഴഞ്ഞല്ലോ... വിശാലേട്ടന്‍ ഇതു വിശാലമനസ്കന്‍‌ അല്ലാന്നു പറേന്നു.. അപ്പൊ ശരിയ്ക്കും അതാരാ?

ഏറനാടന്‍ May 10, 2007 at 7:00 PM  

പറഞ്ഞപോലെ! ഈ കമന്റിട്ടവരിലും അരാ വിശാലമനസ്‌കന്‍? ആരാകുന്നു? ഒന്നു തൊട്ടുകാണിക്കാമോ?
ആകെ കണ്‍ഫിയൂഷന്‍! തമാശ സഹിക്കുന്നതും തമാശ കൊടുക്കുന്നതും വിശാലമനസ്സില്‍ പെടൂലേ?
:)

Visala Manaskan May 10, 2007 at 7:02 PM  

കുട്ടന്‍സേ.. മനുവേ.. ദീപുവേ..ഹഹഹ...!!

വര്‍മ്മമാരിറങ്ങുന്ന സമയമായി... ഞാന്‍ കിട്ടാവുന്ന സ്പീഡില്‍ ഓഫീ‍സീന്ന് സ്കൂട്ടാവട്ടേ!

Kaippally May 10, 2007 at 7:02 PM  

ഉത്കൃഷ്ടം. ഉദാത്തം. ഉന്മാദം. ഉതങ്കഗതഗതകം. ശ്രേഷ്ഠം


ഇത്രയും ബൃഹത്തായ "മഹാ"....കാവ്യം ഞാന്‍ ഈ ഇടക്കെങ്ങും കേട്ടിട്ടില്ല. ശോ. ഭയങ്കരം തന്ന കെട്ട.

സുശീലന്‍ May 11, 2007 at 9:00 PM  

നീ വിശാലമന്‍സ്കനെങ്കില്‍
ഞാന്‍ ദുര്‍ഗുണമനസ്കന്‍
നീ ദുര്‍ഗുണമനസ്കനെങ്കില്‍
ഞാന്‍ ഡിങ്കമനസ്കന്‍
നീ ഡിങ്കമനസ്കനെങ്കില്‍
ഞാന്‍ പുളകിതമനസ്കന്‍
നീ പുളകിതമന്‍സകനെങ്കില്‍
ഞാന്‍ സുശീലമനസ്കന്‍..

... "ന്നെ അങ്ക്‌ട്‌ കൊല്ല്!!"

:- മോഹന്‍ലാല്‍ ഫാന്‍സ് അസ്സോസിയേഷന്‍ (മഫന്‍)

K.V Manikantan May 12, 2007 at 12:00 AM  

സങ്കുചിതമനസ്കന്‍ എന്ന് നീ ഉപയോഗിച്ചിരുന്നെങ്കില്‍ നിന്റെ കാല്‍ ഞാന്‍ തല്ലിയൊടിച്ചേനേ?
നീ പനമ്പള്ളിയില്‍ പഠിച്ചിട്ടുണ്ടോടാ‍ാ?
എതു കൊല്ലം?

paarppidam July 26, 2008 at 11:20 AM  

ഞാൻ കരുതി ഇമ്മടെ വിശാലേട്ടന്റെ വല്ല അപദാനവും ആയിരിക്കും ന്ന്. ആ ചുള്ളൻ അടിപൊള്യായ്റ്റ്‌ എഴുതുന്നതിനെകുറിചൊക്കെ ആളോൾ ഓരൊന്ന് പറഞ്ഞ്‌ കണ്ണുവെച്ച്‌ ചുള്ളനിപ്പോ എഴുതാൻ നേരല്യാണ്ടായി.

എറ്റ്ൻഹായാലും ഈ വരികൾ കൊള്ളാം.അവനവനെ കുറിച്‌ ഇത്രയും മതിപ്പുള്ള ആളാണല്ലോ എഴുതിയ ആൾ.

കുഞ്ഞന്‍ July 26, 2008 at 12:12 PM  

ഹഹ..

നീ വിശാലമനസ്കനെങ്കില്‍
ഞാന്‍ കുഞ്ഞുമനസ്കന്‍..!

dana November 2, 2010 at 2:25 PM  

Nicely explained. It's indeed an art to stop new visitors with your attractive writing style. Truly impressive and nice information. Thanks for sharing.

Online Degree | Life Experience Degree | Online Phd | Bachelor Degree

© Copyright [ nardnahc hsemus ] 2010

Back to TOP